India - 2024
ലോഗോസ് ഫാമിലി ക്വിസില്‍ മോസസ് കുടുംബം ജേതാക്കള്‍
സ്വന്തം ലേഖകന്‍ 29-11-2018 - Thursday
കൊച്ചി: കെസിബിസി ബൈബിള്‍ സൊസൈറ്റി സംഘടിപ്പിച്ച ലോഗോസ് ഫാമിലി ക്വിസില്‍ ആലപ്പുഴ രൂപതയിലെ മോസസ് വാച്ചാക്കല്‍, ആനി മോസസ്, കിഷന്‍ എന്നിവരുള്‍പ്പെട്ട കുടുംബം ഒന്നാം സ്ഥാനത്തെത്തി. ഒന്നാം സ്ഥാനം നേടിയ കുടുംബത്തിന് 25000 രൂപയും ട്രോഫിയും മെഡലും സര്‍ട്ടിഫിക്കറ്റുമാണു സമ്മാനം. കോട്ടയം അതിരൂപതയിലെ ലാല്‍സണ്‍ മാത്യു, റീന, ലീനസ് എന്നിവരുടെ കുടുംബമാണു രണ്ടാം സ്ഥാനത്തെത്തിയത്.
പാലക്കാട് രൂപതയിലെ ജോര്‍ജ് ആലുമ്മൂട്ടില്‍, സുജ, സാനിയ എന്നിവര്‍ മൂന്നാം സ്ഥാനത്തിന് അര്‍ഹരായി.രണ്ടാം സ്ഥാനക്കാര്‍ക്കു 15000 രൂപയും മൂന്നാം സ്ഥാനക്കാര്‍ക്കു 10000 രൂപയും സമ്മാനമായി നല്‍കി. ബൈബിള്‍ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് ഏബ്രഹാം മാര്‍ ജുലിയോസ് വിജയികള്‍ക്കു സമ്മാനങ്ങള്‍ വിതരണം ചെയ്തു.