News - 2024

ഇസ്രായേൽ സൈന്യം സ്ഥലം കെെവശപ്പെടുത്താൻ ശ്രമിക്കുന്നതിനെതിരെ ലത്തീൻ പാത്രിയാര്‍ക്കേറ്റ്

സ്വന്തം ലേഖകന്‍ 02-12-2018 - Sunday

ജറുസലേം: ഉത്തര ജോർദാൻ താഴ്‌വരയിലെ തങ്ങളുടെ കെെവശ ഭൂമി ഇസ്രയേൽ സൈന്യം അനധികൃതമായി കെെവശപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് ജറുസലേമിലെ ലത്തീൻ പാത്രിയാര്‍ക്കേറ്റ്. ഇക്കഴിഞ്ഞ ഇരുപത്തിയേഴാം തീയതിയാണ് ജോർദാൻ താഴ്‌വരാ പ്രദേശത്തെ സ്ഥലം പിടിച്ചടക്കും എന്ന തരത്തിൽ ജറുസലേമിലെ ലത്തീൻ പാത്രിയാര്‍ക്കേറ്റിന് ഇസ്രായേൽ സൈന്യത്തിന്റെ കത്തു ലഭിച്ചത്. ഇതിനെതിരെ ജറുസലേമിലെ സഭാനേതൃത്വം പ്രസ്‌താവന ഇറക്കി. ഇസ്രായേൽ സൈന്യത്തിന്റെ തീരുമാനത്തെ പറ്റി വേണ്ട വിധം പഠിക്കുകയാണെന്നും, പ്രസ്തുത തീരുമാനത്തെ എതിർക്കുമെന്നും പ്രസ്‌താവനയിൽ പറയുന്നു.

ഇസ്രായേൽ,പാലസ്തീന്റെ പ്രദേശം, ജോർദാൻ തുടങ്ങിയ സ്ഥലങ്ങളിലുളള ലത്തീൻ കത്തോലിക്കാ വിശ്വാസികളുടെ ചുമതല ജറുസലേമിലെ പാത്രിയാര്‍ക്കീസിനാണ്. യാഥാസ്ഥിതിക യഹൂദ സംഘടനകള്‍ ഇസ്രായേലില്‍ നിന്നും ക്രൈസ്തവരെ പുറത്താക്കുവാന്‍ ശ്രമം നടത്തുന്നതായി ജറുസലേമിലെ ഗ്രീക്ക് ഓര്‍ത്തഡോക്സ് പാത്രിയാര്‍ക്കീസ് തിയോഫിലോസ് മൂന്നാമന്‍ ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് പ്രസ്താവിച്ചിരിന്നു.


Related Articles »