India - 2024

ചങ്ങനാശേരി കരിസ്മാറ്റിക് കണ്‍വെന്‍ഷന്‍ 27 മുതല്‍

സ്വന്തം ലേഖകന്‍ 03-12-2018 - Monday

ചങ്ങനാശേരി: കേരള കത്തോലിക്ക കരിസ്മാറ്റിക് സോണിന്റെ ആഭിമുഖ്യത്തില്‍ ചങ്ങനാശേരി കരിസ്മാറ്റിക് കണ്‍വെന്‍ഷന്‍ ഡിസംബര്‍ 27,28,29 തീയതികളില്‍ നടക്കും. രാവിലെ ഒന്പതു മുതല്‍ അഞ്ചുവരെ എസ്ബി കോളജ് കാവുകാട്ട് ഹാളില്‍ നടക്കുന്ന കണ്‍വെന്‍ഷന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്യും. സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ സന്ദേശം നല്‍കും. പ്രാര്‍ത്ഥിക്കുക, നിലനില്ക്കുക എന്നതാണ് കണ്‍വന്‍ഷന്റെ ആപ്തവാക്യം.

കേരള കത്തോലിക്ക കരിസ്മാറ്റിക് കെസിബിസി കമ്മീഷന്‍ ചെയര്‍മാന്‍ സാമുവേല്‍ മാര്‍ ഐറേനിയസ് മെത്രാപ്പോലീത്ത, ഫാ.മാത്യു തടത്തില്‍, ഫാ.വര്‍ഗീസ് മുണ്ടയ്ക്കല്‍, ഫാ. സെബാസ്റ്റ്യന്‍ പൂവത്തിങ്കല്‍, ബ്രദര്‍ ജോസഫ് മാരിയോ, ജയിംസ്‌കുട്ടി ചന്പക്കുളം, ഷാജു വൈക്കത്തുപറന്പില്‍ എന്നിവര്‍ വചന പ്രഘോഷണം നടത്തും. കണ്‍വന്‍ഷന്‍ വിജയത്തിനായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.


Related Articles »