India - 2024

ഡോ.ഏലിയാസ് ഗോണ്‍സാല്‍വസ് നാഗ്പൂര്‍ അതിരൂപത മെത്രാന്‍

സ്വന്തം ലേഖകന്‍ 04-12-2018 - Tuesday

നാഗ്പുര്‍: നാഗ്പുര്‍ ആര്‍ച്ച്ബിഷപ്പായി അമരാവതി രൂപത ബിഷപ്പ് ഡോ.ഏലിയാസ് ഗോണ്‍സാല്‍വസിനെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. ഇതുസംബന്ധിച്ച് വത്തിക്കാന്‍ പുറപ്പെടുവിച്ച ഉത്തരവ് ഇന്നലെ ഉച്ചയ്ക്ക് ഡല്‍ഹിയില്‍ സിബിസിഐ സെക്രട്ടറി ജനറല്‍ ബിഷപ്പ് ഡോ. തിയഡോര്‍ മസ്‌കരിനാസാണ് ഔദ്യോഗികമായി അറിയിച്ചത്. നാഗ്പൂരിന്‍റെ മുന്‍മെത്രാപ്പോലീത്ത, ആര്‍ച്ചുബിഷപ്പ് അബ്രാഹം വിരുതകുളങ്ങര 2018 ഏപ്രില്‍ 18-ന് അന്തരിച്ചതിനെ തുടര്‍ന്നുണ്ടായ ഒഴിവിലേയ്ക്കാണ് മെത്രാന് നിയമനം ലഭിച്ചിരിക്കുന്നത്.

മുംബൈ അതിരൂപതാംഗവും മഹാരാഷ്ട്ര സ്വദേശിയുമായ ബിഷപ്പ് ഡോ. ഏലിയാസ് ഗോണ്‍സാല്‍വസ് 1961 ജൂലൈ നാലിനു ജനിച്ചു. 1999-ല്‍ കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസില്‍നിന്നും പൗരോഹിത്യം സ്വീകരിച്ചു. മുംബൈ അതിരൂപതയുടെ അജപാലനശുശ്രൂഷയില്‍ തുടരുന്നതിനിടെയാണ് 2012-ല്‍ അദ്ദേഹത്തെ അമരാവതിയുടെ മെത്രാനായി ബെനഡിക്ട് 16-മന്‍ പാപ്പ നിയോഗിച്ചത്.


Related Articles »