India - 2024

വൊക്കേഷന്‍ ഡയറക്ടര്‍മാരുടെ സംഗമം നടന്നു

സ്വന്തം ലേഖകന്‍ 05-12-2018 - Wednesday

കൊച്ചി: സീറോ മലബാര്‍ സഭയുടെ ദൈവവിളിക്കുവേണ്ടിയുളള കമ്മീഷന്റെ നേതൃത്വത്തില്‍ രൂപത വൊക്കേഷന്‍ ഡയറക്ടര്‍മാരുടെ സംഗമം കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്നു. കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. ദൈവവിളി കണ്ടെത്തുന്നതിലും പ്രോത്സാഹിപ്പിക്കുന്നതിലും വൊക്കേഷന്‍ പ്രമോട്ടര്‍മാര്‍ നടത്തുന്ന പരിശ്രമങ്ങള്‍ ശ്ലാഘനീയമാണെന്ന് അദ്ദേഹം പറഞ്ഞു.

തങ്ങളുടെ വാക്കുകളിലൂടെയും എഴുത്തുകളിലൂടെയും സന്ദര്‍ശനങ്ങളിലൂടെയും പുതുതലമുറയില്‍ ദൈവവിളി പ്രോത്സാഹകര്‍ ചെലുത്തുന്ന സ്വാധീനം പ്രധാനപ്പെട്ടതാണെന്നും ബിഷപ്പ് ഓര്‍മ്മിപ്പിച്ചു. ദൈവവിളി കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് മാര്‍ ലോറന്‍സ് മുക്കുഴി അധ്യക്ഷത വഹിച്ചു. കമ്മീഷന്‍ അംഗങ്ങളായ ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ഞരളക്കാട്ട്, ബിഷപ് മാര്‍ ജേക്കബ് മുരിക്കന്‍ എന്നിവര്‍ സന്ദേശം നല്‍കി. കമ്മീഷന്‍ സെക്രട്ടറി ഫാ. സെബാസ്റ്റ്യന്‍ മുട്ടംതൊട്ടില്‍, ഓഫീസ് സെക്രട്ടറി സിസ്റ്റര്‍ പ്രവീണ എന്നിവര്‍ പ്രസംഗിച്ചു.


Related Articles »