News - 2024

ലൂക്കായുടെ സുവിശേഷം വായിച്ച് യേശുവിന്റെ സ്നേഹത്തെ പ്രകീർത്തിച്ച് ക്രിസ് പ്രാറ്റ്

സ്വന്തം ലേഖകന്‍ 06-12-2018 - Thursday

വാഷിംഗ്ടണ്‍ ഡി‌സി: അമേരിക്കയിലെ ഡിസ്നിലാൻഡ് എല്ലാവർഷവും സംഘടിപ്പിക്കുന്ന പരമ്പരാഗതമായ ദീപം തെളിയിക്കൽ ചടങ്ങില്‍ ലൂക്കായുടെ സുവിശേഷം വായിച്ച്, യേശുവിന്റെ സ്നേഹത്തെ പ്രകീർത്തിച്ച് ഹോളിവുഡ് താരം ക്രിസ് പ്രാറ്റ്. മുന്‍കൂട്ടി എഴുതിത്തയ്യാറാക്കിയ പ്രസംഗത്തിൽ നിന്നും വ്യതിചലിച്ച ക്രിസ് പ്രാറ്റ് മാതൃത്വത്തെയും ദൈവസ്നേഹത്തെയും പറ്റി വാചാലനാകുകയായിരിന്നു. നാം നമ്മുടെ കുട്ടികളെ എത്രത്തോളം സ്നേഹിക്കുന്നു അത്രത്തോളം മനുഷ്യരോടുള്ള ദൈവത്തിന്റെ സ്നേഹത്തെ പറ്റി നമുക്ക് മനസ്സിലാക്കാൻ സാധിക്കുമെന്നു ക്രിസ് പ്രാറ്റ് പറഞ്ഞു.

എല്ലാമനുഷ്യരും അമൂല്യമായ സൃഷ്ടികളാണ് ഈ ആഗമനകാലത്ത് നാളെയെന്ന ദിനത്തെ സ്നേഹത്തോടും പ്രത്യാശയും പ്രത്യാശയോടും കൂടെ ആശ്ലേഷിക്കാം എന്നും ക്രിസ്റ്റ് പ്രാറ്റ് ശ്രോതാക്കളോടായി പറഞ്ഞു. ഇതിലൂടെ ലോകം മുഴുവനിലും സമാധാനം പ്രചരിപ്പിക്കാൻ സാധിക്കട്ടെ എന്ന് ആശംസിച്ചുകൊണ്ടാണ് ക്രിസ് പ്രാറ്റ് തൻറെ പ്രസംഗം അവസാനിപ്പിച്ചത്.

എഴുന്നൂറോളം ഗായകരും, സൈലന്‍റ് നൈറ്റ് എന്ന ക്രിസ്മസ് ഗാനം പോലത്തെ പാട്ടുകളും, ലൂക്കായുടെ സുവിശേഷത്തിൽ നിന്നുള്ള വായനയും കോർത്തിണക്കിയ ക്രിസ്മസ് ദീപം തെളിയിക്കൽ ചടങ്ങിലേക്ക് എല്ലാ വർഷവും പ്രമുഖര്‍ക്ക് ഡിസ്നിലാൻഡ് ക്ഷണം നൽകാറുണ്ട്. വളരെ പ്രശസ്തരായിട്ടുള്ള താരങ്ങളാണ് ഡിസ്നി ലാൻഡ് സംഘടിപ്പിക്കുന്ന പരിപാടിയിൽ പങ്കെടുക്കാനെത്തുന്നത്. ഇത്തവണ ഡിസ്നിലാൻഡിന്‍റെ പ്രത്യേകം ക്ഷണം സ്വീകരിച്ച് ക്രിസ് പ്രാറ്റ് എത്തുകയായിരിന്നു.


Related Articles »