News - 2024

പ്രാര്‍ത്ഥനയുടെ കരങ്ങള്‍ ഉയര്‍ത്തി റാസൽഖൈമയില്‍ ഇസാവോ കോൺഫറൻസ്

സ്വന്തം ലേഖകന്‍ 07-12-2018 - Friday

റാസൽഖൈമ: ആഗോള കത്തോലിക്കാ കരിസ്മാറ്റിക് കൂട്ടായ്മയുടെ ഏഷ്യാ ഓഷ്യാന മേഖലയുടെ നാലാമത് യോഗം ഇസാവോ കോൺഫറൻസ് റാസൽഖൈമയിലെ സെന്‍റ് ആന്റണീസ് ദേവാലയത്തില്‍ നടന്നു. ദക്ഷിണ അറേബ്യയിലെ അപ്പസ്തോലിക് വികാരിയായ ബിഷപ്പ് പോൾ ഹിന്ററാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. ഇന്ത്യ, ഫിലിപ്പീന്‍സ്, ഇന്തോനേഷ്യ, ഖത്തര്‍, ഒമാന്‍ തുടങ്ങിയ ഇരുപതോളം രാജ്യങ്ങളിൽ നിന്ന് 1800 പ്രതിനിധികൾ പങ്കെടുത്ത സമ്മേളനത്തില്‍ വിശുദ്ധ കുര്‍ബാന, ദിവ്യകാരുണ്യ ആരാധന, വചന പ്രഘോഷണം എന്നിവയും ഉണ്ടായിരിന്നു.

ബിഷപ്പുമാരായ ഫ്രാൻസിസ്കോ മോണ്ടെസിലോ പാഡില, കാമിലിയോ ബാലിൻ, ജോസ് സെറോഫിയ പാമ, ഫ്രാൻസിസ് കലിസ്റ്റ് എന്നിവർ വിവിധ സെഷനുകളിൽ പ്രസംഗിച്ചു. ഇവർക്കു പുറമെ ജിം മോർഫി, സിറിൾ ജോൺ, യുഎഇ നാഷ്ണൽ കരിസ്മാറ്റിക് ഡയറക്ടർ ഫാ. അനി സേവ്യർ, നാഷ്ണൽ ചെയർമാൻ ജോളി ജോർജ്, ഇസാവോ കോൺഫറൻസ് കൺവീനർ എഡ്വേർഡ് ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു. നവംബര്‍ 30നു ആരംഭിച്ച കോണ്‍ഫറന്‍സ് ഡിസംബര്‍ രണ്ടിനാണ് സമാപിച്ചത്.


Related Articles »