India - 2024

ലത്തീന്‍ സഭ ഇന്നു സംസ്ഥാന തലത്തില്‍ സമുദായദിനമായി ആചരിക്കുന്നു

സ്വന്തം ലേഖകന്‍ 09-12-2018 - Sunday

തിരുവനന്തപുരം: ലത്തീന്‍ കത്തോലിക്കാ സഭ ഇന്നു സംസ്ഥാന തലത്തില്‍ സമുദായദിനം ആചരിക്കും. കെആര്‍എല്‍സിസിയുടെ ആഭിമുഖ്യത്തില്‍ ഇന്നു വൈകുന്നേരം അഞ്ചിന് ശംഖുമുഖം കടപ്പുറത്തു സംഘടിപ്പിക്കുന്ന പരിപാടിയില്‍ കേരളത്തിലെ 12 ലത്തീന്‍ രൂപതകളില്‍നിന്നുള്ള പ്രവര്‍ത്തകര്‍ പങ്കെടുക്കും. ആര്‍ച്ച് ബിഷപ്പ് ഡോ.എം സൂസപാക്യം ഉദ്ഘാടനം ചെയ്യും. ലത്തീന്‍ സമുദായ വക്താവ് ഷാജി ജോര്‍ജ് അധ്യക്ഷനാകുന്ന ചടങ്ങില്‍ വരാപ്പുഴ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറന്പില്‍ അനുഗ്രഹ പ്രഭാഷണം നടത്തും.

കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രിമാരായ ജെ.മേഴ്‌സിക്കുട്ടിയമ്മ, കെ.രാജു, എംപിമാരായ പ്രഫ. കെ.വി.തോമസ്, ഡോ. റിച്ചാര്‍ഡ് ഹേ, എം. വിന്‍സെന്റ് എംഎല്‍എ തുടങ്ങിയവര്‍ പ്രസംഗിക്കും. സമ്മേളനത്തില്‍ ലത്തീന്‍ സമുദായത്തിനു ഭരണഘടനാപരമായി അവകാശപ്പെട്ടതും മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ വളര്‍ച്ചയ്ക്ക് അനുപേക്ഷണീയവുമായ 10 ആവശ്യങ്ങള്‍ അടങ്ങുന്ന ഒരു അവകാശ പത്രിക മുന്നോട്ടുവയ്ക്കും.


Related Articles »