India - 2024

മിഷ്ണറിമാരെ സഹായിക്കാനുള്ള ഫെല്ലോഷിപ്പ് മിനിസ്ട്രിക്കു പുതിയ നേതൃത്വം

സ്വന്തം ലേഖകന്‍ 12-12-2018 - Wednesday

തൃശൂര്‍: അദിലാബാദ് രൂപതയുടെ മെത്രാന്‍ മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാടന്റെയും തൃശൂര്‍ അതിരൂപത വൈദികനായ ഫാ. ജെയ്‌സണ്‍ മാറോക്കിയുടെയും ആത്മീയ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന മിഷ്ണറിമാരെ സഹായിക്കാനുള്ള ഫെല്ലോഷിപ്പ് മിനിസ്ട്രിക്കു പുതിയ നേതൃത്വം. 2019- 21 വര്‍ഷത്തെ ചെയര്‍മാനായി നന്തിപുലം ഇടവകാംഗമായ ടി.എല്‍. പൗലോസിനെയും മിഷന്‍ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാനായി ജനറല്‍ കോഓഡിനേറ്ററായി ജെയിംസ് വടക്കനെയും മാനേജിംഗ് ട്രസ്റ്റിയായി കെ.സി.ഇനാശുവിനെയുമാണ് തെരഞ്ഞെടുത്തിരിക്കുന്നത്.

സീറോ മലബാര്‍ സഭയുടെ മിഷ്ണറി പ്രവര്‍ത്തനങ്ങളെ സജീവമായി പിന്തുണയ്ക്കുകയാണ് മിനിസ്ട്രിയുടെ ലക്ഷ്യം. ഫെല്ലോഷിപ്പ് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ വിവിധ തരത്തിലുള്ള മിഷന്‍ പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നത്. മിഷന്‍ പ്രദേശങ്ങളിലെ ദേവാലയങ്ങളുടെ പുനരുദ്ധാരണം, മിഷന്‍ സന്ദര്‍ശനം, മിഷന്‍ കണ്‍വെന്‍ഷനുകള്‍, മിഷന്‍ പ്രദേശങ്ങളില്‍ നിത്യാരാധന കേന്ദ്രങ്ങള്‍ക്കും ഈ കൂട്ടായ്മ നേതൃത്വം നല്‍കുന്നു.


Related Articles »