India - 2024

ശ്രീകാകുളം രൂപതാധ്യക്ഷന്റെ രാജി വത്തിക്കാന്‍ സ്വീകരിച്ചു

സ്വന്തം ലേഖകന്‍ 13-12-2018 - Thursday

ന്യൂഡല്‍ഹി: ആന്ധ്രപ്രദേശിലെ ശ്രീകാകുളം രൂപതാധ്യക്ഷന്‍ ഡോ. അഡ്ഡഗട്ല ഇന്നയ്യ ചിന്ന രാജിവച്ചു. 81 വയസുള്ള അദ്ദേഹം പ്രായാധിക്യത്തെത്തുടര്‍ന്നാണു സ്ഥാനമൊഴിയുന്നത്. 1965- ജനുവരി നാലിന് പൌരോഹിത്യം സ്വീകരിച്ച അദ്ദേഹം 1989-ല്‍ മെത്രാന്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെടുകയായിരിന്നു. രാജി വത്തിക്കാന്‍ സ്വീകരിച്ചതായി ഇന്നലെയാണ് പ്രഖ്യാപിച്ചത്. പുതിയ മെത്രാനെ സംബന്ധിച്ച പ്രഖ്യാപനം ഉടനെയുണ്ടാകുമെന്നാണ് പുറത്തുവരുന്ന വിവരം.


Related Articles »