India - 2024

കേരളത്തിന്റെ പുനര്‍നിര്‍മ്മിതിക്കു മദ്യനയം തടസ്സം: മദ്യനിരോധന സമിതി

സ്വന്തം ലേഖകന്‍ 13-12-2018 - Thursday

കൊച്ചി: കേരളത്തിന്റെ പുനര്‍നിര്‍മിതിക്കു വികലമായ മദ്യനയം തടസമാണെന്നു മദ്യനിരോധന സമിതി സംസ്ഥാന നേതൃസമ്മേളനം ചൂണ്ടിക്കാട്ടി. പ്രതിമാസം ആയിരം കോടി രൂപയുടെ ലഹരി വസ്തുക്കളാണു സംസ്ഥാനത്തു പിടികൂടുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ ലഹരിയുടെ ഉപയോഗം പത്തിരട്ടിയായി വര്‍ദ്ധിച്ചു. വിദ്യാര്‍ഥികളിലും യുവാക്കളിലും ലഹരി ഉപയോഗം വര്‍ദ്ധിക്കുന്നു. ലഹരി ക്കടത്തിന്റെ പേരില്‍ പിടിക്കപ്പെടുന്നവര്‍ക്ക് അര്‍ഹമായ ശിക്ഷ ഉറപ്പാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ജേക്കബ് മണ്ണാറപ്രായില്‍ കോറെപ്പിസ്‌കോപ്പ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍, ഫാ. വര്‍ഗീസ് മുഴുത്തേറ്റ്, റവ.ഡോ. തോമസ് ചകിരിയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.


Related Articles »