India - 2024

സംയുക്ത സാക്ഷ്യത്തിന്റെ പുതിയ മേഖലകള്‍ തുറക്കാന്‍ ഓര്‍ത്തഡോക്‌സ്- കത്തോലിക്ക സഭാനേതൃത്വം

സ്വന്തം ലേഖകന്‍ 14-12-2018 - Friday

മാങ്ങാനം: മലങ്കര ഓര്‍ത്തഡോക്‌സ് സഭയും കത്തോലിക്കാ സഭയും ദൈവശാസ്ത്ര പൊതുധാരണകള്‍ക്കൊപ്പം സംയുക്ത സാക്ഷ്യത്തിന്റെ പുതിയ മേഖലകള്‍ തുറക്കാന്‍ തീരുമാനിച്ചു. കുടുംബജീവിത പരിശീലനത്തിലും ഫാമിലി കൗണ്‍സിലിംഗിലും യുവജനങ്ങളുടെ പരിശീലനത്തിലും പൊതുവേദികള്‍ രൂപപ്പെടുത്താനാണ് ധാരണയായത്. മാങ്ങാനം സ്പിരിച്ച്വാലിറ്റി സെന്ററില്‍ കത്തോലിക്കാ സഭയും മലങ്കര ഓര്‍ത്തഡോക്‌സ് സഭയും തമ്മില്‍ നട ഔദ്യോഗിക സഭൈക്യ ചര്‍ച്ചകളിലാണ് ധാരണകള്‍ക്ക് രൂപം നല്‍കിയത്. സാമൂഹ്യ പ്രശ്‌നങ്ങളിലും ധാര്‍മ്മിക പ്രതിസന്ധികളിലും സംയുക്ത നിലപാടുകള്‍ രൂപപ്പെടുത്തി ഒരുമിച്ചു നീങ്ങാനുള്ള സംവിധാനങ്ങള്‍ക്കു രൂപം നല്‍കും. ഒപ്പം അജപാലന മേഖലകളില്‍ പുതിയ സഹകരണ തലങ്ങള്‍ കണ്ടെത്തി പരസ്പരമുള്ള ബന്ധങ്ങള്‍ ബലപ്പെടുത്തുവാനുള്ള ശ്രമമാണ് നടക്കുത്.

ക്രിസ്തു വിജ്ഞാനീയം സംബന്ധിച്ചും നിബന്ധനകള്‍ക്കുവിധേയമായി കൂദാശകള്‍ പങ്കുവയ്ക്കുതിലും പള്ളിയും സിമിത്തേരിയും പങ്കുവയ്ക്കുതിലും രൂപപ്പെടുത്തിയ പൊതുധാരണകള്‍ക്കു തുടര്‍ച്ചയായാണ് പൊതുസാക്ഷ്യത്തിന്റെയും സഹകരണത്തിന്റെയും പുതിയ മേഖലകള്‍ തുറക്കുത്. 16-ാം നൂറ്റാണ്ടുകളില്‍ ഒരു സഭയായി വളര്‍ന്നതിന്റെയും ഒരേ സാമൂഹ്യ സാംസ്‌കാരിക പശ്ചാത്തലത്തിന്റെയും അടിസ്ഥാനവും ഈ നീക്കങ്ങള്‍ക്കുണ്ട്.

വത്തിക്കാനിലെ സഭകളുടെ ഐക്യത്തിനുള്ള കാര്യാലയത്തിന്റെ സെക്രട്ടറി ആര്‍ച്ചുബിഷപ്പ് ബ്രയാന്‍ ഫാരലും യൂഹാനോന്‍ മാര്‍ ദിമിത്രിയോസ് മെത്രാപ്പോലീത്തായും അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്, യൂഹാനോന്‍ മാര്‍ ദീയസ്‌ക്കോറോസ്, റവ. മാത്യു വെള്ളാനിക്കല്‍, ഫാ. റെജി മാത്യു എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. പൊതുസഭാചരിത്രത്തിന്റെ ഉറവിട രേഖകള്‍ സമാഹരിച്ചു പ്രസിദ്ധീകരിക്കുന്നതിനും സഭാപിതാക്കന്മാരുടെ പ്രബോധനങ്ങള്‍ ഓരോ ദിവസത്തിന്റെ വായനക്കായി സമാഹരിക്കുതിനും കഴിഞ്ഞ മുപ്പതു വത്സരങ്ങളിലെ ചര്‍ച്ചാ രേഖകള്‍ പ്രസിദ്ധീകരിക്കുതിനും പൊതു അജപാലന സഹകരണമേഖലകള്‍ കണ്ടെത്തുതിനും രൂപപ്പെടുത്തിയ ഉപസമിതികള്‍ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു.

ഓര്‍ത്തഡോക്‌സ് സഭയെ പ്രതിനിധീകരിച്ച് യൂഹാനോന്‍ മാര്‍ ദിമിത്രയോസ് (കോ-ചെയര്‍മാന്‍), യാക്കൂബ് മാര്‍ ഐറേനിയോസ്, യൂഹാനോന്‍ മാര്‍ ദീയസ്‌ക്കോറോസ്, ഫാ. ഒ. തോമസ്, ഫാ. റ്റി. ഐ. വര്‍ഗ്ഗീസ്, ഫാ. ബേബി വര്‍ഗ്ഗീസ്, ഫാ. ജോസ് ഏബ്രഹാം കോനാട്ട്, ഫാ. റജി മാത്യു, ഫാ. ജോസ് ജോ, ഫാ. കോശി വൈദ്യന്‍, ഫാ. ഫിലിക്‌സ് യോഹാന്‍, ഫാ. ഏബ്രഹാം തോമസ് എന്നിവരും കത്തോലിക്കാ സഭയെ പ്രതിനിധീകരിച്ച് ബിഷപ്പ് ബ്രയാന്‍ ഫാരല്‍ (കോ-ചെയര്‍മാന്‍), മാര്‍ ജോസഫ് പൗവ്വത്തില്‍, മാര്‍ മാത്യു മൂലക്കാട്ട് മാര്‍ തോമസ് കൂറിലോസ്, മാര്‍ സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, ഫാ. സേവ്യര്‍ കൂടപ്പുഴ, ഫാ. ജേക്കബ് തെക്കേപ്പറമ്പില്‍, ഫാ. മാത്യു വെള്ളാനിക്കല്‍, ഫാ. അഗസ്റ്റിന്‍ കടേപ്പറമ്പില്‍, ഫാ. ഹൈസിന്‍ദേ ഡെസ്റ്റിവെല്ലെ, ഫാ. ഫിലിപ്പ് നെല്‍പ്പുരപ്പറമ്പില്‍ എന്നിവരും പങ്കെടുത്തു.


Related Articles »