News - 2024

ഗ്വാളിയോര്‍ രൂപത ബിഷപ്പ് തോമസ് തെന്നാട്ട് വാഹനാപകടത്തില്‍ മരിച്ചു

സ്വന്തം ലേഖകന്‍ 15-12-2018 - Saturday

കോട്ടയം: കോട്ടയം അതിരൂപതാംഗവും ഗ്വാളിയോര്‍ രൂപത ബിഷപ്പുമായ റവ. ഡോ. തോമസ് തെന്നാട്ട് (65) വാഹനാപകടത്തില്‍ മരിച്ചു. രൂപതയുടെ കീഴിലുള്ള സ്‌കൂളിലെ വാര്‍ഷികാഘോഷ പരിപാടികളില്‍ പങ്കെടുത്തതിനു ശേഷം തിരികെ ബിഷപ്പ് ഹൗസിലേക്കു പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ഇദ്ദേഹം സഞ്ചരിച്ചിരുന്ന കാര്‍ റോഡില്‍ നിന്ന് തെന്നി മറിയുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഉടന്‍തന്നെ സമീപമുള്ള ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നല്‍കിയതിന് ഗ്വാളിയോര്‍ സെന്റ് ജോസഫ് ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

സൊസൈറ്റി ഓഫ് കാത്തലിക് അപ്പോസ്തലേറ്റ് (എസ്.എ.സി.) സഭാംഗമായ ഡോ. തോമസ് കോട്ടയം കൂടല്ലൂര്‍ സ്വദേശിയാണ്. ഏറ്റുമാനൂര്‍ സെന്റ് ജോസഫ് ക്‌നാനായ കത്തോലിക്ക ഇടവകാംഗവുമാണ്. 1978 ഒക്ടോബര്‍ 21-ന് വൈദികപട്ടം സ്വീകരിച്ചു. ഗുണ്ടൂര്‍, എല്ലൂരു, ഹൈദരാബാദ്, ഇന്‍ഡോര്‍, ജാബുവ, നാഗപുര്‍ രൂപതകളില്‍ വിവിധ മേഖലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1978 ഒക്ടോബര്‍ 21 ന് പൗരോഹിത്യം സ്വീകരിച്ച ഡോ. തോമസ് തെന്നാട്ട് 2017 ജനുവരി എട്ടിനാണ് ഗ്വാളിയോര്‍ രൂപത ബിഷപ്പായി നിയമിതനായത്. സഹോദരങ്ങള്‍: ഏലിയാമ്മ, ജോസഫ്, മേരി, ക്ലാരമ്മ, ലിസി.


Related Articles »