India - 2025
ഡോ. തോമസ് തെന്നാട്ടിന്റെ വിയോഗത്തില്‍ അനുശോചനം
സ്വന്തം ലേഖകന്‍ 16-12-2018 - Sunday
കോട്ടയം: ഇന്നലെ അന്തരിച്ച ഗ്വാളിയര്‍ രൂപത ബിഷപ് ഡോ. തോമസ് തെന്നാട്ടിന്റെ വിയോഗത്തില്‍ കോട്ടയം ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട് അനുശോചിച്ചു. തീഷ്ണതയുള്ള മിഷനറിയും ഇടയനുമായിരുന്നു ഡോ. തോമസ് തെന്നാട്ടെന്ന് അദ്ദേഹം അനുസ്മരിച്ചു.
ജാതിമതഭേദമന്യേ ഡോ. തോമസ് എല്ലാവര്‍ക്കും സ്വീകാര്യനായിരുന്നു. മാതൃകാ മിഷനറി പ്രവര്‍ത്തനമായിരുന്നു മാര്‍ തെന്നാട്ടിന്റേത്. ക്‌നാനായ സമുദായത്തിന്റെ സ്വതസിദ്ധമായ പ്രേഷിതചൈതന്യം ഉള്‍ക്കൊണ്ട് അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം സമുദായത്തെയും കോട്ടയം അതിരൂപതയെയും വളരെയേറെ സ്‌നേഹിച്ചിരുന്നെന്നും മാര്‍ മൂലക്കാട്ട് അനുസ്മരിച്ചു. കോട്ടയം അതിരൂപതയില്‍നിന്നുള്ള അഞ്ചാമത്തെ മിഷനറി മെത്രാനായിരുന്നു മാര്‍ തോമസ് തെന്നാട്ട്.
