India - 2024

അഭിഷേകാഗ്‌നി ബൈബിള്‍ കണ്‍വെന്‍ഷന് പാലാ രൂപത ഒരുങ്ങി

സ്വന്തം ലേഖകന്‍ 18-12-2018 - Tuesday

പാലാ: മുപ്പത്തിയാറാമത് പാലാ രൂപത അഭിഷേകാഗ്‌നി ബൈബിള്‍ കണ്‍വെന്‍ഷന്‍ നാളെ പാലാ സെന്റ് തോമസ് കോളജ് ഗ്രൗണ്ടില്‍ ആരംഭിക്കും. അട്ടപ്പാടി സെഹിയോന്‍ മിനിസ്ട്രീസ് ഡയറക്ടര്‍ ഫാ. സേവ്യര്‍ഖാന്‍ വട്ടായിലിന്റെ നേതൃത്വത്തിലുള്ള 101 അംഗ ടീമാണ് കണ്‍വെന്‍ഷന്‍ നയിക്കുക. നാളെ രാവിലെ പത്തിന് കോട്ടയം ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്, സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍, മുന്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പള്ളിക്കാപറന്പില്‍, കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ തുടങ്ങിയവര്‍ കണ്‍വെന്‍ഷന്‍ ദിവസങ്ങളില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കും.

വിശ്വാസികളുടെ സൗകര്യാര്‍ത്ഥം രാവിലെയും വൈകീട്ടുമായി രണ്ടു സമയങ്ങളിലായാണ് കണ്‍വെന്‍ഷന്‍ ക്രമീകരിച്ചിരിക്കുന്നത്. രാവിലെ ഒന്‍പതിന് ആരംഭിച്ച് ഉച്ചകഴിഞ്ഞു മൂന്നിന് ആരാധനയോടെ അവസാനിക്കുന്ന രീതിയില്‍ പകല്‍ കണ്‍വന്‍ഷനും വൈകുന്നേരം നാലിന് വിശുദ്ധ കുര്‍ബാനയോടെ ആരംഭിച്ച് രാത്രി ഒന്‍പതിന് ആരാധനയോടെ അവസാനിക്കുന്ന രീതിയില്‍ സായാഹ്ന കണ്‍വെന്‍ഷനും നടക്കും. രാവിലെയും വൈകുന്നേരവും കുമ്പസാരത്തിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കണ്‍വെന്‍ഷന്റെ വിജയത്തിനായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഒരുലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള വിശാലമായ പന്തലില്‍ നടക്കുന്ന കണ്‍വന്‍ഷന്റെ തത്സമയ സംപ്രേഷണം www.evangelizationpalai.org ലഭ്യമാണ്.


Related Articles »