India - 2025

ബിഷപ്പ് ഡോ. തോമസ് തെന്നാട്ടിനു യാത്രാമൊഴി

സ്വന്തം ലേഖകന്‍ 19-12-2018 - Wednesday

ഗ്വാളിയോര്‍: വാഹനാപകടത്തില്‍ മരണമടഞ്ഞ ഗ്വാളിയോര്‍ ബിഷപ്പ് ഡോ. തോമസ് തെന്നാട്ടിനു യാത്രാമൊഴി. ഗ്വാളിയോര്‍ മൊറാര്‍ സെന്റ് പോള്‍സ് പള്ളിയില്‍ നടന്ന സംസ്‌കാര ശുശ്രൂഷകള്‍ക്ക് ആര്‍ച്ച് ബിഷപ്പ് ഡോ. ലിയോ കൊര്‍ണേലിയൂസ് മുഖ്യകാര്‍മികത്വം വഹിച്ചു. കോട്ടയം ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട്, ആഗ്ര ആര്‍ച്ച് ബിഷപ്പ് ഡോ.ആല്‍ബര്‍ട്ട് ഡിസൂസ, ഡല്‍ഹി ആര്‍ച്ച് ബിഷപ്പ് ഡോ.അനില്‍ കൂട്ടോ ഉള്‍പ്പെടെ നിരവധി ബിഷപ്പുമാരും നൂറുകണക്കിനു വൈദികരും വിശ്വാസികളും സംസ്‌കാര ശുശ്രൂഷയില്‍ പങ്കെടുത്തു.

ഗ്വാളിയര്‍ ബിഷപ്പ്സ് ഹൗസിനോടു ചേര്‍ന്നുള്ള സെമിത്തേരിയിലാണ് മൃതശരീരം സംസ്ക്കരിച്ചത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഗ്വാളിയോര്‍ രൂപതയുടെ കീഴിലുള്ള സ്‌കൂളിലെ വാര്‍ഷികാഘോഷ പരിപാടികളില്‍ പങ്കെടുത്തതിനു ശേഷം തിരികെ ബിഷപ്പ് ഹൗസിലേക്കു പോകുന്നതിനിടെയാണ് ബിഷപ്പ് സഞ്ചരിച്ചിരിന്ന വാഹനം അപകടത്തില്‍പ്പെട്ടത്.


Related Articles »