India - 2024

വനിതകള്‍ ആദ്യം മതില്‍ തീര്‍ക്കേണ്ടതു മദ്യപ്രളയത്തിന് എതിരെ: കെസിബിസി മദ്യവിരുദ്ധ സമിതി

സ്വന്തം ലേഖകന്‍ 20-12-2018 - Thursday

കോട്ടയം: വനിതകള്‍ ആദ്യം മതിലുകളും തടയണകളും തീര്‍ക്കേണ്ടതു മദ്യപ്രളയത്തിന് എതിരെയാകണമെന്നു കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന കമ്മിറ്റി. മദ്യത്തിന്റെ ദുരിതവും ദുരന്തവും പേറുന്നതു സ്ത്രീജനങ്ങളും കുട്ടികളുമാണെന്നും മദ്യപ്രളയത്തെ തടയാന്‍ ഏതു മതിലുകള്‍ക്കു സാധിക്കുമെന്നു 'മതില്‍ സംഘാടകര്‍' വ്യക്തമാക്കണമെന്നും കമ്മറ്റി കൂട്ടിച്ചേര്‍ത്തു. പതിനായിരത്തിനു മുകളില്‍ ജനസംഖ്യയുള്ള പഞ്ചായത്തുകളെ നഗരമേഖലയായി പരിഗണിക്കാന്‍ തീരുമാനിച്ച സര്‍ക്കാരിന്റെ ജനവിരുദ്ധ തീരുമാനം പുതിയ അബ്കാരി വര്‍ഷത്തില്‍ മദ്യപ്രളയത്തിനു വഴിതെളിക്കുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി.

ബിഷപ്പ് റെമജിയൂസ് ഇഞ്ചനാനിയില്‍ അധ്യക്ഷത വഹിച്ചു. ബിഷപ്പ് ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ്, ബിഷപ്പ് ഡോ.ആര്‍.ക്രിസ്തുദാസ്, ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍, ചാര്‍ലി പോള്‍, പ്രസാദ് കുരുവിള, യോഹന്നാന്‍ ആന്റണി, ഫാ.ജോണ്‍ അരീക്കല്‍, ആന്റണി ജേക്കബ്, രാജു വലിയാറ, ജോസ് ചെന്പിശേരി, തോമസുകുട്ടി മണക്കുന്നേല്‍ തുടങ്ങി നിരവധി പേര്‍ പ്രസംഗിച്ചു. കെസിബിസി മദ്യവിരുദ്ധ സമിതിയുടെ സംസ്ഥാന സമ്മേളനം ഫെബ്രുവരിയില്‍ വരാപ്പുഴ അതിരൂപതയുടെ ആതിഥേയത്വത്തില്‍ എറണാകുളത്തു നടക്കും. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍, തെന്നിന്ത്യന്‍ ചലച്ചിത്രതാരം കമലാഹാസന്‍ തുടങ്ങിയവരെ പങ്കെടുപ്പിക്കും.


Related Articles »