India - 2024

വാടക ഗര്‍ഭധാരണത്തിനെതിരെ കെസിബിസി പ്രോലൈഫ് സമിതി

സ്വന്തം ലേഖകന്‍ 21-12-2018 - Friday

കൊച്ചി: വാടക ഗര്‍ഭധാരണത്തിനെതിരെ പാലാരിവട്ടം പിഒസിയില്‍ കെസിബിസി ഡപ്യൂട്ടി സെക്രട്ടറി ജനറല്‍ റവ. ഫാ. വര്‍ഗീസ് വള്ളിക്കാട്ടിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ പ്രോലൈഫ് സമിതി യോഗം. വാടക ഗര്‍ഭധാരണത്തിന് ഇന്ത്യയില്‍ നിയന്ത്രണമില്ലായെന്ന നിയമം തന്നെ റദ്ദാക്കുക എന്നതാണ് പ്രധാനപ്പെട്ടതെന്ന് യോഗം വിലയിരുത്തി. കുട്ടികളെ ജനിപ്പിക്കാന്‍ ആവശ്യമുള്ള ദമ്പതിമാര്‍ ഇരുവരുടെയുമോ ആരെങ്കിലും ഒരാളുടെ ഏതെങ്കിലുമോ ബീജവും അണ്ഡവും തമ്മില്‍ യോജിപ്പിച്ച് മറ്റൊരു സ്ത്രീയുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ച് വളര്‍ത്തി പ്രസവിച്ച ശേഷം കൈമാറുന്ന രീതിയാണ് വാടക ഗര്‍ഭധാരണം അഥവാ സറഗസി. കുഞ്ഞുങ്ങളില്ലാത്ത ദമ്പതിമാര്‍ക്ക് പ്രതീക്ഷയുടെ പുതിയൊരു പ്രകാശമാണ് വാടകഗര്‍ഭധാരണം എന്നവകാശപ്പെടുമ്പോഴും ആരാണ് യഥാര്‍ത്ഥ മാതാവ്-അണ്ഡം കൊടുത്തവളോ, ഗര്‍ഭപാത്രം വാടകയ്ക്ക് നല്കുന്നവളോ എന്നു തുടങ്ങുന്ന നിരവധി ചോദ്യങ്ങള്‍ ബാക്കി നില്ക്കുന്നു. തലമുറകളുടെ വംശബന്ധം തന്നെ ചോദ്യം ചെയ്യപ്പെടുകയാണിവിടെ.

മനുഷ്യജീവനെ ലാബില്‍ ഉത്പാദിപ്പിക്കുന്ന ഒരു പ്രൊഡക്‌റ്റോ കമ്പോളത്തില്‍ വിറ്റഴിക്കപ്പെടുന്ന ഒരു വില്പന ചരക്കോ ആയി കാണാനാകില്ല. ഓരോ ജീവനും ദൈവത്തിന്റെ ദാനമാണ്. ദൈവമാണ് സ്രഷ്ടാവ്, ദമ്പതികള്‍ സഹസൃഷ്ടികളും (ഇൃലമീേൃ മിറ ജൃീരൃലമീേൃ)െ. കേരളത്തില്‍ കെസിബിസി പ്രൊ-ലൈഫ് സമിതിയുടെ നേതൃത്വത്തില്‍ പ്രാദേശികതലത്തില്‍ ഇതിനെതിരെ വിവിധ കര്‍മ്മപരിപാടികള്‍ സംഘടിപ്പിക്കും. കെസിബിസി പ്രോലൈഫ് സമിതി സംസ്ഥാന ഡയറക്ടര്‍ ഫാ. പോള്‍ മാടശേരി, പ്രസിഡന്റ് സാബു ജോസ്, ജനറല്‍ സെക്രട്ടറി അഡ്വ. ജോസി സേവ്യര്‍, ആനിമേറ്റര്‍ ജോര്‍ജ്ജ് സേവ്യര്‍, സിസ്റ്റര്‍ മേരി ജോര്‍ജ്ജ്, ട്രഷറര്‍ ശ്രീ ടോമി പ്ലാത്തോട്ടം എന്നിവര്‍ പ്രസംഗിച്ചു.


Related Articles »