India - 2024

നവോത്ഥാനത്തില്‍ ക്രിസ്ത്യന്‍ മിഷ്ണറിമാരുടെ പങ്ക് ആര്‍ക്കും നിഷേധിക്കാനാകില്ല: പിണറായി വിജയന്‍

സ്വന്തം ലേഖകന്‍ 22-12-2018 - Saturday

തിരുവനന്തപുരം: കേരള നവോത്ഥാനത്തില്‍ ക്രിസ്ത്യന്‍ മിഷ്ണറിമാരുടെ പങ്ക് ആര്‍ക്കും നിഷേധിക്കാനാകില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. വനിതാമതിലിന്റെ പ്രചാരണാര്‍ഥം സെക്രട്ടേറിയറ്റ് എംപ്ലോയിസ് അസോസിയേഷന്‍ വനിതാവിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ സംഘടിപ്പിച്ച നവോത്ഥാന സദസ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കേരളീയ നവോത്ഥാന പ്രവര്‍ത്തനങ്ങളില്‍ മുസ്ലിംകളുടെ ഭാഗത്തു നിന്നും ഇടപെടല്‍ ഉണ്ടായിരുന്നു. ഇക്കാര്യത്തില്‍ വേര്‍തിരിവില്ലായിരുന്നു. നവോത്ഥാനത്തില്‍ പങ്കെടുത്ത സംഘടനകളുടെ യോഗം വിളിച്ചപ്പോള്‍ ചില സംഘടനകളെ വിളിക്കാത്തതിന്റെ പേരില്‍ ആ സംഘടനകള്‍ക്ക് നവോത്ഥാനത്തില്‍ പങ്കില്ല എന്ന് അര്‍ത്ഥമാക്കേണ്ടതില്ലായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Related Articles »