News - 2024

ബിഷപ്പ് റോബര്‍ട്ട് കെര്‍ക്കറ്റ എസ്ഡിബി അന്തരിച്ചു

സ്വന്തം ലേഖകന്‍ 23-12-2018 - Sunday

ന്യൂഡല്‍ഹി: വടക്ക് കിഴക്കന്‍ ഇന്ത്യയില്‍ നിന്നുള്ള പ്രഥമ തദ്ദേശീയ മെത്രാനായ ടെസ്പുരിലെ ബിഷപ്പ് എമിരിറ്റസ് ഡോ. റോബര്‍ട്ട് കെര്‍ക്കറ്റ എസ്ഡിബി അന്തരിച്ചു. 86 വയസ്സായിരിന്നു. 1932-ല്‍ ജനിച്ച അദ്ദേഹം സലേഷ്യന്‍ സഭയില്‍ ചേര്‍ന്ന് 1963-ല്‍ തിരുപട്ടം സ്വീകരിച്ചു. 1970ല്‍ ദിബ്രുഗഡ് ബിഷപ്പായി ഉയര്‍ത്തപ്പെട്ടു. 1980ല്‍ ടെസ്പൂര്‍ രൂപതയുടെ ഉത്തരവാദിത്വം ലഭിച്ചു.

വടക്ക് കിഴക്കന്‍ മേഖലയിലെ പാവങ്ങളുടെ ഇടയില്‍ സലേഷ്യന്‍ സഭയുടെ സേവനങ്ങള്‍ സജീവമാക്കുന്നതിന് ഡോ. റോബര്‍ട്ട് കെര്‍ക്കറ്റ നിസ്തുലമായ സേവനം ചെയ്തിരിന്നു. 2007ല്‍ തത്സ്ഥാനത്ത് നിന്നു വിരമിച്ചു. സംസ്‌കാരം വ്യാഴാഴ്ച ടെസ്പുരിലെ ബിഷപ്പ് ഹൌസ് സെമിത്തേരിയില്‍വെച്ചു നടക്കും.


Related Articles »