India - 2024

വിശുദ്ധ ചാവറയച്ചന്റെ തിരുനാളിന് 26നു കൊടിയേറ്റം

സ്വന്തം ലേഖകന്‍ 23-12-2018 - Sunday

മാന്നാനം: മാന്നാനം ആശ്രമ ദേവാലയത്തില്‍ വിശുദ്ധ ചാവറയച്ചന്റെ തിരുനാളിന് 26നു കൊടിയേറും. 26നു രാവിലെ 10.45നു വില്ലൂന്നി സെന്റ് സേവ്യേഴ്‌സ് പള്ളിയില്‍നിന്നു വിശുദ്ധ ചാവറയച്ചന്റെ കബറിടത്തില്‍ എത്തിച്ചേരുന്ന തീര്‍ത്ഥാടനത്തിനു സ്വീകരണം. 11നു സിഎംഐ തിരുവനന്തപുരം പ്രൊവിന്‍ഷ്യല്‍ ഫാ. സെബാസ്റ്റ്യന്‍ ചാമത്തറ സിഎംഐ കൊടിയേറ്റും. തുടര്‍ന്ന് പ്രസുദേന്തി സംഗമം. ഉച്ചകഴിഞ്ഞ് 2.30ന് മോണ്‍. സെബാസ്റ്റ്യന്‍ പൂവത്തിങ്കല്‍ നയിക്കുന്ന വചനശുശ്രൂഷ. എല്ലാ ദിവസവും രാവിലെ ആറിനു വിശുദ്ധ കുര്‍ബാനയും പ്രസംഗവും.തുടര്‍ന്നു ജനുവരി മൂന്നു വരെയുള്ള വിവിധ ദിവസങ്ങളില്‍ മെത്രാന്‍മാര്‍ അടക്കമുള്ളവര്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു സന്ദേശം നല്‍കും.


Related Articles »