India - 2024

വിശുദ്ധ ചാവറയച്ചന്റെ തിരുനാളിന് കൊടിയേറി

സ്വന്തം ലേഖകന്‍ 27-12-2018 - Thursday

മാന്നാനം: മാന്നാനം ആശ്രമ ദേവാലയത്തില്‍ വിശുദ്ധ ചാവറയച്ചന്റെ തിരുനാളിന് കൊടിയേറി. തിരുവനന്തപുരം സെന്റ് ജോസഫ് പ്രൊവിന്‍സ് പ്രൊവിന്‍ഷ്യാള്‍ ഫാ. സെബാസ്റ്റ്യന്‍ ചാമത്തറ സിഎംഐ കൊടിയേറ്റി. കരിസ്മാറ്റിക് അല്‍മായ പ്രേഷിതസംഗമവും വചനശുശ്രൂഷയും ദിവ്യകാരുണ്യ ആരാധനയും നടത്തി. തിരുനാള്‍ ദിവസങ്ങളില്‍ ഓരോ ദിവസവും രോഗീദിനം, യുവജനദിനം, കുടുംബദിനം, വിദ്യാര്‍ത്ഥി ദിനം, സന്യസ്തദിനം എന്നിങ്ങനെ ഓരോ പ്രത്യേക ദിനമായിട്ടാണ് ആഘോഷിക്കുന്നത്.

പ്രധാന തിരുനാള്‍ ദിവസമായ ജനുവരി മൂന്നിന് സിഎംഐ സഭയിലെ 55 നവ വൈദീകരുടെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും ഉണ്ടായിരിക്കും. നാലിനു വിവിധയിടങ്ങളില്‍നിന്നുള്ള ചാവറ തീര്‍ത്ഥടനവും ഉണ്ടായിരിക്കും. തിരുനാള്‍ ദിവസങ്ങളില്‍ സമര്‍പ്പണ പ്രാര്‍ത്ഥന, കുന്പസാരം, കുര്‍ബാന നിയോഗം, സമര്‍പ്പണ പ്രാര്‍ത്ഥന, മധ്യസ്ഥ പ്രാര്‍ത്ഥന എന്നിവയ്ക്കു പ്രത്യേക സൗകര്യം ഉണ്ടായിരിക്കും.


Related Articles »