India - 2024

ആനന്ദപുരം ഇടവകയുടെ അർത്ഥപൂർണ്ണമായ ക്രിസ്തുമസ് ആഘോഷം

സ്വന്തം ലേഖകന്‍ 27-12-2018 - Thursday

ആനന്ദപുരം: തിരുനാൾ ആഘോഷങ്ങൾ ചെലവ് ചുരുക്കിയതിലൂടെ സമാഹരിച്ച ഏഴു ലക്ഷം രൂപയിൽ നിന്ന് അഞ്ചു ലക്ഷം രൂപ, പ്രളയത്തിൽ തകർന്ന വയോധികരുടെ ആശ്രിത ഭവനത്തിന് സമ്മാനിച്ച് ആനന്ദപുരം ചെറുപുഷ്പം ഇടവക. മാളയിലെ എസ്‌ഡി സിസ്റ്റേഴ്സിൻ്റെ കീഴിൽ പ്രവർത്തിച്ചിരുന്ന കരുണാഭവൻ്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി വൈദികന്‍ ഫാ. റിജു പെെനാടത്തിൻ്റെ സാന്നിദ്ധ്യത്തിൽ കെെകാരൻമാരായ ബേബി ഇല്ലിൽ, വർഗ്ഗീസ് കാട്ട്ള, ആൻ്റണി പുതുപുള്ളിപറമ്പിൽ എന്നിവരാണ് ക്രിസ്തുമസ് ദിനത്തിൽ തുക കൈമാറിയത്.

ശേഷിക്കുന്ന 2 ലക്ഷം രൂപ ഇരിങ്ങാലക്കുട രൂപതയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇടവക നേരത്തെ നൽകി. പ്രളയ ദിനങ്ങളിൽ, അടിയന്തര സഹായമായി 3 ലക്ഷം രൂപ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിഞ്ഞിരുന്നവർക്കും വീടു നഷ്ടപ്പെട്ടവർക്കുമായി ഇടവക സംഭാവന നൽകിയിരുന്നു. ഇടവകയിൽ നിന്നും ഇതുവരെ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 10 ലക്ഷം രൂപയാണ് ചെലവഴിച്ചിരിക്കുന്നത്.


Related Articles »