Faith And Reason - 2024

വിശ്വാസത്തിനു ലഭിച്ച ക്രിസ്തുമസ് സമ്മാനം: അബോര്‍ഷന് വിധിച്ച കുട്ടികള്‍ പൂര്‍ണ്ണ ആരോഗ്യവാന്മാരായി ജനിച്ചു

സ്വന്തം ലേഖകന്‍ 31-12-2018 - Monday

ലണ്ടന്‍: ലണ്ടനില്‍ കൊമ്മേര്‍ഷ്യല്‍ സ്ഥല കച്ചവടക്കാരിയായി ജോലി ചെയ്തുവരുന്ന കാറ്റി എന്ന മുപ്പത്തിരണ്ടുകാരിക്കും ഭര്‍ത്താവ് ജോണ്‍സനിനും തങ്ങളുടെ ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത ക്രിസ്തുമസായിരുന്നു ഇക്കഴിഞ്ഞത്. മൂന്ന്‍ കുട്ടികളെ ഉദരത്തില്‍ വഹിച്ച കാറ്റി പന്ത്രണ്ടു ആഴ്ചക്ക് ശേഷം നടത്തിയ സ്കാനിംഗിലാണ് പ്ലാസന്റാ പങ്കിടുന്നതില്‍ ഏറ്റക്കുറച്ചിലുകള്‍ ഉള്ളതിനാല്‍ കുട്ടികളുടെ ജീവന് തന്നെ ഭീഷണിയായ വളര്‍ച്ചാ പ്രശ്നം ഉണ്ടെന്ന് അറിയുന്നത്.

തന്റെ ഇരട്ടയായ ഓസ്കാറിനെ അപേക്ഷിച്ച് ഒലിവറിന്റെ വളര്‍ച്ച 25 ശതമാനത്തോളം കുറവായിരുന്നു. അതിനാല്‍ രക്തസംക്രമണം ശരിയല്ലായിരുന്നു. ഒലിവര്‍ മരിച്ചാല്‍ ഓസ്കാറും മരിക്കുന്ന അവസ്ഥ. ആഴ്ചതോറും സ്കാനിംഗ് ചെയ്തുവെങ്കിലും ഒലിവറിന്റെ കാര്യത്തില്‍ യാതൊരു വ്യത്യാസവും പ്രകടമായില്ല. 28 ആഴ്ച പൂര്‍ത്തിയായപ്പോള്‍ വളര്‍ച്ച പൂര്‍ണ്ണമായും നിലച്ചുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഏതെങ്കിലും ഒരു കുട്ടിയെയെങ്കിലും ആരോഗ്യത്തോടെ കിട്ടണമെങ്കില്‍ മറ്റു രണ്ടെണ്ണത്തിനെ അബോര്‍ഷന്‍ ചെയ്യണമെന്ന് ഡോക്ടര്‍മാര്‍ ഉപദേശിക്കുകയായിരിന്നു.

എന്നാല്‍ കിംഗ്സ് കോളേജ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കു മുന്നില്‍ പതറിപ്പോകുവാന്‍ അവര്‍ തയാറായില്ല. കാറ്റിയും, ഭര്‍ത്താവും ദൈവത്തില്‍ ആശ്രയിച്ചുകൊണ്ട് മൂന്ന്‍ കുട്ടികള്‍ക്കും ജീവിക്കുവാനുള്ള അവസരം നല്‍കുവാന്‍ തന്നെ തീരുമാനിക്കുകയായിരുന്നു. ഒടുവില്‍ വൈദ്യശാസ്ത്രത്തിന്റെ കണക്കുകൂട്ടലുകളെ നിഷ്ഫലമാക്കി യാതൊരു പ്രശ്നങ്ങളും കൂടാതെ കാറ്റിയുടെ മൂന്ന്‍ കുട്ടികളും ജനിച്ചു. ആശുപത്രി വാസത്തിനു ശേഷം വീട്ടിലെത്തിയ അവര്‍ അമ്മയായ കാറ്റിക്കും, പിതാവായ പാട്രിക്ക് ജോണ്‍സനിനൊപ്പം തങ്ങളുടെ ആദ്യ ക്രിസ്തുമസ്സ് ഒരുമിച്ച് തന്നെ ആഘോഷിച്ചു. തങ്ങള്‍ക്ക് ലഭിച്ച ക്രിസ്തുമസ് സമ്മാനമെന്നാണ് മൂന്നു കുഞ്ഞുങ്ങളുടെ ജനനത്തെ ഈ ദമ്പതികള്‍ വിശേഷിപ്പിക്കുന്നത്.

More Archives >>

Page 1 of 6