India - 2024

വേളാങ്കണ്ണി ബസിനു നേരേ ആക്രമണം

സ്വന്തം ലേഖകന്‍ 04-01-2019 - Friday

കോട്ടയം: ചങ്ങനാശേരി കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്നു സര്‍വീസ് നടത്തുന്ന വേളാങ്കണ്ണി ബസിനു നേരേ ഡിണ്ടിഗലില്‍ ആക്രമണം. ആറംഗസംഘം കാറിലെത്തി പിന്നിലെ ചില്ല് അടിച്ചുതകര്‍ക്കുകയായിരുന്നുവെന്നു ബസ് ജീവനക്കാര്‍ പറഞ്ഞു. വേളാങ്കണ്ണിയില്‍നിന്നു ചങ്ങനാശേരിയിലേക്കു വരികയായിരുന്ന ബസിനുനേരേ ഇന്നലെ പുലര്‍ച്ചെയാണ് ആക്രമണം ഉണ്ടായത്. ആക്രമണം നടന്നെങ്കിലും സര്‍വീസ് മുടക്കാതെ ബസ് ഇന്നലെ ആലുവ ഡിപ്പോയിലെത്തി.


Related Articles »