India - 2024

വിശന്നു വിലഞ്ഞ നൂറുകണക്കിനാളുകള്‍ക്കു ഭക്ഷണവുമായി നവജീവന്‍

സ്വന്തം ലേഖകന്‍ 04-01-2019 - Friday

കോട്ടയം: ഹര്‍ത്താല്‍ ദിനത്തില്‍ വിശന്നു വിലഞ്ഞ നൂറുകണക്കിനാളുകള്‍ക്കു സാന്ത്വനവുമായി വിശപ്പ് രഹിത കോട്ടയത്തിന്റെ തുടക്കക്കാരന്‍ നവജീവന്‍ ട്രസ്റ്റി പി.യു. തോമസ്. ഹര്‍ത്താല്‍ മൂലം ഭക്ഷണം കിട്ടാതെ വലഞ്ഞവര്‍ക്ക് അദ്ദേഹം പൊതിച്ചോര്‍ നല്കി. ഹര്‍ത്താല്‍ ദിവസങ്ങളില്‍ സാധാരണ നല്കുന്നതുപോലെ ഇന്നലെ ഉച്ചയ്ക്കു കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലായിരുന്നു പൊതിച്ചോര്‍ വിതരണം. കെഎസ്ആര്‍ടിസി ജീവനക്കാര്‍ അടക്കം സ്റ്റാന്‍ഡില്‍ കുടുങ്ങിയ യാത്രക്കാരും നഗരത്തില്‍ തങ്ങുന്നവരുമെല്ലാം പൊതിച്ചോര്‍ വാങ്ങി.

കെഎസ്ആര്‍ടിസിക്കു പുറമെ റെയില്‍വേ സ്‌റ്റേഷനിലും ഇവര്‍ പൊതിച്ചോര്‍ നല്കി. ഭക്ഷണതോടൊപ്പ, ഒരു കുപ്പി വെള്ളവും സംഘടന നല്കി. അൻപത് വർഷത്തിലേറെയായി അനാഥരും ആലംബഹീനരുമായ മനോരോഗികൾക്കിടയിൽ നിസ്തുലമായ സേവനം ചെയ്യുന്ന പി.യു.തോമസ് ദിവസവും അയ്യായിരത്തിലധികം പാവങ്ങള്‍ക്കാണ് സൌജന്യ ഭക്ഷണം നല്‍കുന്നത്.


Related Articles »