News - 2024

ദേശീയ ലത്തീന്‍ കത്തോലിക്ക സംഘത്തിന്റെ സമ്പൂര്‍ണ സമ്മേളനം ആരംഭിച്ചു

സ്വന്തം ലേഖകന്‍ 09-01-2019 - Wednesday

ചെന്നൈ: രണ്ടു വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ മെത്രാന്‍ സംഘമായ ദേശീയ ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സംഘത്തിന്റെ 31ാമത് സമ്പൂര്‍ണ സമ്മേളനം തമിഴ്‌നാട്ടിലെ മഹാബലിപുരത്ത് തുടങ്ങി. 132 രൂപതകളെ പ്രതിനിധീകരിച്ച് 189 മെത്രാന്മാര്‍ സംഗമത്തില്‍ സംബന്ധിക്കുന്നുണ്ട്. ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച്ബിഷപ് ഡോ. ജാംബാത്തീസ്ത ദ്വി ക്വാത്രോയുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന ദിവ്യബലിയോടെ ആരംഭിച്ച സംഗമത്തില്‍ ദേശീയ ലത്തീന്‍ മെത്രാന്‍ സംഘത്തിന്റെ അധ്യക്ഷനും മുംബൈ ആര്‍ച്ച്ബിഷപ്പുമായ കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ് അധ്യക്ഷത വഹിച്ചു.

'ക്രിസ്തുവിന്റെ കാരുണ്യത്തിന്റെയും സ്‌നേഹത്തിന്റെയും സുവിശേഷം'എന്ന പൊതുവിഷയത്തിലൂന്നിയുള്ള ചര്‍ച്ചകളാണ് സംഗമത്തില്‍ നടക്കുന്നത്. ബൈബിള്‍, മതബോധനം, കാനോന നിയമവും മറ്റു സഭാ നിയമവശങ്ങളും, സഭൈക്യ പ്രവര്‍ത്തനങ്ങള്‍, ദൈവവിളി, കുടുംബം, അല്മായര്‍, ആരാധാനാക്രമം, വചനപ്രഘോഷണം, സഭാ നിയമങ്ങളും ദൈവശാസ്ത്രവും, സ്ത്രീകള്‍, യുവജനങ്ങള്‍ എന്നീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു കര്‍മപദ്ധതികള്‍ ആവിഷ്‌കരിക്കും. പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും യോഗത്തില്‍ നടക്കും. സമ്മേളനം 14ന് സമാപിക്കും.


Related Articles »