India - 2024

ക്രൈസ്തവ സഭയുടെ മേല്‍നോട്ടത്തിലുള്ള ആശുപത്രികള്‍ സാമൂഹ്യ പ്രതിബദ്ധതയുള്ളത്: മുഖ്യമന്ത്രി

സ്വന്തം ലേഖകന്‍ 13-01-2019 - Sunday

തൃശൂര്‍: ക്രൈസ്തവ സഭയുടെ മേല്‍നോട്ടത്തിലുള്ള ആശുപത്രികള്‍ സാമൂഹ്യ പ്രതിബദ്ധതയോടെയാണ് സേവനം ചെയ്യുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. അമല ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിനു ലഭിച്ച എന്‍എബിഎച്ച് അംഗീകാര സമര്‍പ്പണം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വകാര്യ ആശുപത്രികളില്‍ അമിതമായ ചികിത്സാനിരക്ക് ഈടാക്കുന്നതായി ആക്ഷേപമുണ്ട്. എന്നാല്‍ ക്രൈസ്തവസഭയുടെ ആശുപത്രികള്‍ ന്യായമായ ചികിത്സാനിരക്കു മാത്രം ഈടാക്കുന്നതു സമൂഹത്തിന് ആശ്വാസകരമാണ്. ആരോഗ്യരംഗത്തു കേരളം മഹത്തായ നേട്ടങ്ങള്‍ കൈവരിച്ചതിനു പിന്നില്‍ ഈ സ്ഥാപനങ്ങളുടെ സേവനങ്ങള്‍ വിസ്മരിക്കാനാവില്ല. അമല ആശുപത്രിയുടെ പ്രവര്‍ത്തനം മാതൃകാപരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിമാരായ എ.സി. മൊയ്തീന്‍, വി.എസ്. സുനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

ആധുനികവത്കരിച്ച ഗാസ്‌ട്രോഎന്ററോളജി വിഭാഗത്തിന്റെയും പാലിയേറ്റീവ് കെയറിന്റെയും ഇബസ് സംവിധാനത്തിന്റെയും ഉദ്ഘാടനവും ഇതോടനുബന്ധിച്ചു നടന്നു. സിഎംഐ പ്രിയോര്‍ ജനറാള്‍ റവ. ഡോ. പോള്‍ ആച്ചാണ്ടി അധ്യക്ഷത വഹിച്ചു. എന്‍എബിഎച്ച് സീനിയര്‍ ഡയറക്ടര്‍ ഡോ. ഗായത്രി മഹേന്ദ്രു, പ്രൊവിന്‍ഷ്യല്‍ ഫാ. വാള്‍ട്ടര്‍ തേലപ്പിള്ളി സിഎംഐ, പി.കെ. ബിജു എംപി, അനില്‍ അക്കര എംഎല്‍എ, അടാട്ട് പഞ്ചായത്ത് പ്രസിഡന്റ് ടി.ആര്‍. ജയചന്ദ്രന്‍, അമല ഡയറക്ടര്‍ ഫാ. ഫ്രാന്‍സിസ് കുരിശേരി, ജോയിന്റ് ഡയറക്ടര്‍ ഫാ. ജൂലിയസ് അറയ്ക്കല്‍, അസോസിയേറ്റ് ഡയറക്ടര്‍ ഫാ. ഡെല്‍ജോ പുത്തൂര്‍ എന്നിവര്‍ പ്രസംഗിച്ചു.


Related Articles »