Faith And Reason - 2024

ടൂറിൻ തിരുക്കച്ചയിലെ രൂപം യേശുവിന്റേത് തന്നെ: റിപ്പോര്‍ട്ടുമായി ഗവേഷക സംഘം

സ്വന്തം ലേഖകന്‍ 14-01-2019 - Monday

റോം: ടൂറിനിലെ തിരുക്കച്ചയിൽ പതിഞ്ഞ മനുഷ്യരൂപം ക്രൂശിലേറ്റപ്പെട്ട യേശുവിന്‍റേത് തന്നെയെന്ന് അടിവരയിടുന്ന റിപ്പോര്‍ട്ടുമായി ഇറ്റാലിയൻ ഗവേഷകർ. ഔദ്യോഗികമായി ഉടനെ തന്നെ പുറത്തുവിടാൻ സാധ്യതയുള്ള പഠന റിപ്പോർട്ട് പ്രകാരം, യേശുവിന്റെ ശരീരത്തിലെ കുന്തംകൊണ്ട് കുത്തപ്പെട്ട ഇടവും കണ്ടെത്താൻ സാധിച്ചിട്ടുണ്ട്. റിപ്പോർട്ട് പുറത്തു വിടുന്നതിനു മുന്‍പായുളള കരടുരേഖ വത്തിക്കാൻ പത്രമായ ലാ സ്റ്റാമ്പയിൽ ജനുവരി രണ്ടാം തീയതി പ്രസിദ്ധീകരിച്ചതാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്. ഗവേഷണ ഫലം അനുസരിച്ച് യേശുവിനെ സംസ്ക്കരിക്കാനായി ഉപയോഗിച്ച തിരുക്കച്ചയെന്ന്‍ കരുതപ്പെടുന്ന തുണിയില്‍ പതിഞ്ഞ രക്തക്കറ യഥാർത്ഥത്തിൽ ഉള്ളതാണ്.

ഉയർന്ന അക്കാദമിക്ക് നിലവാരം ഉള്ള ഗവേഷകരാണ് ടൂറിൻ തിരുക്കച്ചയെ കുറിച്ച് വിശദമായ പഠനം നടത്തിയത്. ടൂറിൻ തിരുക്കച്ചയിൽ പതിഞ്ഞ ആളുടെ വലത് കൈക്ക് ഇടതുകൈയേക്കാൾ ആറു സെൻറീമീറ്റർ നീളം കൂടുതലുണ്ട് എന്ന നിരീക്ഷണത്തിൽ നിന്നാണ് ഇറ്റാലിയൻ ഗവേഷകർ തങ്ങളുടെ പഠനം ആരംഭിക്കുന്നത്. ഇത് കൈമുട്ടിലെ പരിക്കുമൂലമോ, തോളെല്ലിന്റെ സ്ഥാനചലനം മൂലമോ സംഭവിക്കാം. ഈ നിഗമനം ക്രൂശീകരണത്തെ സാധൂകരിക്കുകയാണ്.

ടൂറിനിലെ തിരുക്കച്ച മധ്യകാലവുമായി ബന്ധപ്പെടുത്തിക്കൊണ്ട് 1998-ല്‍ നടന്ന ഒരു പഠനഫലവും ഇറ്റാലിയൻ ഗവേഷകർ തള്ളിക്കളഞ്ഞു. നൂറ്റാണ്ടുകൾ തിരുക്കച്ച യാതൊരുവിധ ആധുനിക സംവിധാനങ്ങളും ഇല്ലാതെയാണ് സൂക്ഷിച്ചിരുന്നത്. അപ്രകാരമുളള തിരുക്കച്ചയുടെ ഒരുവശത്തെ വലിയതോതിൽ മലിനീകരണം സംഭവിച്ച ഭാഗത്ത് നിന്നു 1998-ൽ ഗവേഷണം നടത്തിയവർ ഒരുഭാഗം എടുത്തതെന്നാണ് ഇറ്റാലിയൻ ഗവേഷകർ പറയുന്നത്. വിദഗ്ധരുടെ അഭിപ്രായപ്രകാരം തിരുക്കച്ചയുടെ കാലനിർണ്ണയം നടത്താൻ എടുത്ത മലിനമായ ഭാഗം, മുഴുവൻ തിരുക്കച്ചയേയും പ്രതിനിധാനം ചെയ്യില്ല.

യേശുവിന്‍റെ ശരീരം പൊതിയാന്‍ ഉപയോഗിച്ച തിരുക്കച്ച ഇറ്റലിയിലെ ടൂറിനില്‍ സെന്‍റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് കത്തീഡ്രല്‍ ദേവാലയത്തിലും അവിടുത്തെ തലയില്‍ കെട്ടിയിരിന്ന തൂവാല, സ്പെയിനിലെ ഒവിയെസോയിലുള്ള സാന്‍ സല്‍വദോര്‍ കത്തീഡ്രലിലുമാണ് സൂക്ഷിച്ച് വെച്ചിരിക്കുന്നത്. ഈ രണ്ട് തുണിഭാഗങ്ങളും ഒരേ ശരീരത്തില്‍ ഉപയോഗിച്ചതാണ് എന്നുള്ള ശാസ്ത്രീയ ഗവേഷണ ഫലങ്ങള്‍ 2016-ല്‍ പുറത്തുവന്നിരിന്നു. ലിനൻ തുണിയിലുള്ള ടൂറിനിലെ തിരുക്കച്ചയുടെ നീളം 14.5 അടിയും, വീതി 3.5 അടിയുമാണ്‌. ചാട്ടവാർ പ്രഹരമേറ്റ് ക്രൂശിതനായ മനുഷ്യന്റെ മുൻവശവും പിറക് വശവുമാണ്‌ തുണിയിൽ പതിഞ്ഞിരിക്കുന്ന രൂപങ്ങൾ.

More Archives >>

Page 1 of 6