India - 2024

എംസിവൈഎം സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ സമാപനം ഇന്ന്

സ്വന്തം ലേഖകന്‍ 19-01-2019 - Saturday

മാവേലിക്കര: മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ യുവജന പ്രസ്ഥാനമായ എംസിവൈഎം സഭാതല സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഇന്നു നടക്കും. മാവേലിക്കര പുന്നമൂട് സെന്റ് മേരീസ് കത്തീഡ്രലില്‍ രാവിലെ 8.30നു സുവര്‍ണ ജൂബിലി യൂത്ത് ക്രോസ് പ്രയാണങ്ങളുടെ സ്വീകരണത്തോടെയാണ് പരിപാടികള്‍ ആരംഭിക്കുക . തുടര്‍ന്നു നടക്കുന്ന സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ ഉദ്ഘാടനം ചെയ്യും.

എംസിവൈഎം സഭാതല പ്രസിഡന്റ് ടിനു കുര്യാക്കോസ് അധ്യക്ഷത വഹിക്കും. യുവജന കമ്മീഷന്‍ ചെയര്‍മാന്‍ റവ. വിന്‍സന്റ് മാര്‍ പൗലോസ് മെത്രാപ്പോലീത്ത മുഖ്യസന്ദേശം നല്‍കും. മാവേലിക്കര രൂപതാധ്യക്ഷന്‍ ബിഷപ്പ് ഡോ. ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ് അനുഗ്രഹപ്രഭാഷണം നടത്തും.