India - 2024

കെസിവൈഎം സംസ്ഥാന സമിതിക്ക് പുതിയ നേതൃത്വം

സ്വന്തം ലേഖകന്‍ 22-01-2019 - Tuesday

കോട്ടയം: കെസിവൈഎം സംസ്ഥാന സമിതിക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി കോട്ടയം അതിരൂപതാംഗമായ സിറിയക് ചാഴികാടനും ജനറൽ സെക്രട്ടറിയായി മൂവാറ്റുപുഴ രൂപതാംഗമായ ബിജോ പി. ബാബുവിനെയുമാണ് തിരഞ്ഞെടുത്തിരിക്കുന്നത്. തൃശൂരിൽ കേരളത്തിലെ എല്ലാ രൂപതകളിൽനിന്നുമുള്ള യുവജനപ്രതിനിധികൾ പങ്കെടുത്ത 41-ാമത് സംസ്ഥാന സെനറ്റിലാണ് തെരഞ്ഞെടുപ്പ് നടന്നത്. സംസ്ഥാന യുവജനക്ഷേമബോർഡ് അംഗം, മിജാർക് ദേശീയ കോ-ഒാർഡിനേറ്റർ, ഇന്ത്യൻ കാത്തലിക് യൂത്ത് മൂവ്മെന്റ്ൽ ദേശീയ സെക്രട്ടറി, കെസിവൈഎം സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള സിറിയക് ചാഴികാടന്‍ 2012ലെ സിബിസിഐ നാഷണൽ യൂത്ത് അവാർഡ് ജേതാവ് കൂടിയാണ്.

ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ബിജോ പി. ബാബു കെസിവൈഎം സംസ്ഥാന സെക്രട്ടറി, സംസ്ഥാന ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കൊല്ലം രൂപതാംഗമായ ഡെലിൻ ഡേവിഡ്, വരാപ്പുഴ അതിരൂപതാംഗമായ ജോസ് റാൽഫ് എന്നിവരാണ് സംസ്ഥാന വൈസ് പ്രസിഡന്റ്മാർ. താമരശേരി രൂപതാംഗമായ തേജസ് മാത്യു, തിരുവനന്തപുരം ലത്തീൻ അതിരൂപതാംഗമായ സന്തോഷ് രാജ്, പാലക്കാട് രൂപതാംഗമായ റോസ്മോൾ ജോസ്, തിരുവല്ല അതിരൂപതാംഗമായ കെ.എസ്. ടീന എന്നിവരെ സെക്രട്ടറിമാരായും തിരുവനന്തപുരം മലങ്കര അതിരൂപതാംഗമായ ഷാരോണ്‍ കോശിയെ സംസ്ഥാന ട്രഷററായും തെരഞ്ഞെടുത്തു. സംസ്ഥാന ഡയറക്ടർ ഫാ. സ്റ്റീഫൻ തോമസ് ചാലക്കര സത്യപ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു.


Related Articles »