India - 2024
സീറോ മലബാര്‍ സിനഡല്‍ കമ്മീഷന്: മാര്‍ മാത്യു മൂലക്കാട്ട് ജനറല്‍ മോഡറേറ്റര്‍
സ്വന്തം ലേഖകന്‍ 22-01-2019 - Tuesday
കൊച്ചി: സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ സഭയുടെ സുപ്പീരിയര്‍ ട്രൈബ്യൂണലിന്റെ ജനറല്‍ മോഡറേറ്ററായി ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ബിഷപ്പ് മാര്‍ റെമിജിയൂസ് ഇഞ്ചനാനിയില്‍, ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ എന്നിവരെ ട്രൈബ്യൂണലിന്റെ ജഡ്ജിമാരായും സിനഡ് തെരഞ്ഞെടുത്തു. സഭയുടെ വിവിധ സിനഡല്‍ കമ്മീഷനുകളുടെ പുതിയ ചെയര്മാന്മാരെയും അംഗങ്ങളെയും നിയമിച്ചു.
വിശ്വാസപരിശീലന കമ്മീഷന്: ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ഞരളക്കാട്ട് ചെയര്മാന്, ബിഷപ്പ് മാര്‍ ജോസഫ് അരുമച്ചാടത്ത്, ബിഷപ്പ് മാര്‍ ലോറന്‍സ് മുക്കുഴി അംഗങ്ങള്‍.
ഇവാഞ്ചലൈസേഷന്‍ ആന്‍ഡ് പാസ്റ്ററല്‍ കെയര്‍ ഓഫ് മൈഗ്രന്റ്സ് കമ്മീഷന്: ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ ചെയര്മാന്, ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍, ബിഷപ്പ് മാര്‍ ജോസഫ് പണ്ടാരശേരില്‍ അംഗങ്ങള്‍.
ഡോക്ട്രിന്‍ കമ്മീഷന്: ബിഷപ്പ് മാര്‍ ടോണി നീലങ്കാവില്‍ ചെയര്മാന്, ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി, ബിഷപ്പ് മാര്‍ ജോസ് പുളിക്കല്‍ അംഗങ്ങള്‍.
എക്യുമെനിസം കമ്മീഷന്: ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം ചെയര്മാന്, ബിഷപ്പ് മാര്‍ തോമസ് തുരുത്തിമറ്റം, ബിഷപ്പ് മാര്‍ ജോസഫ് കൊടകല്ലില്‍ അംഗങ്ങള്‍.
ഫാമിലി, ലെയ്റ്റി ആന്‍ഡ് ലൈഫ് കമ്മീഷന്: ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ചെയര്മാന്, ബിഷപ്പ് മാര്‍ ജോസ് പുളിക്കല്‍, ബിഷപ്പ് മാര്‍ റെമിജിയൂസ് ഇഞ്ചനാനിയില്‍ അംഗങ്ങള്‍.
ക്ലര്‍ജി കമ്മീഷന്: ബിഷപ്പ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ ചെയര്മാന്, ബിഷപ്പ് മാര്‍ തോമസ് തറയില്‍, ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ പൊഴോലിപറന്പില്‍ അംഗങ്ങള്‍.