News - 2024

അനുരജ്ഞന കൂദാശ നല്‍കുവാന്‍ പാപ്പ

സ്വന്തം ലേഖകന്‍ 18-03-2019 - Monday

വത്തിക്കാന്‍ സിറ്റി: നോമ്പുകാലത്ത് തിരക്കുകള്‍ മാറ്റിവെച്ച് അനുരജ്ഞന കൂദാശ നല്‍കുവാന്‍ ഫ്രാന്‍സിസ് പാപ്പ. ഈ മാസം 29-ാം തീയതി വെള്ളിയാഴ്ചയാണ് പാപ്പ കുമ്പസാരിപ്പിക്കുക. അന്നേ ദിവസം വൈകിട്ട് 5 മണിക്ക് വത്തിക്കാനിലെ ബസിലിക്കയിൽ അനുരജ്ഞനത്തിനായി അണയുന്ന വിശ്വാസികളുടെ കുമ്പസാരം പാപ്പ ശ്രവിക്കും. പാപ്പയോടൊപ്പം അനുരജ്ഞന ശുശ്രൂഷയില്‍ പങ്കുചേരുവാൻ കർദ്ദിനാള്‍മാരെയും മെത്രാന്മാരെയും വൈദീകരെയും പാപ്പയുടെ ആരാധനാക്രമങ്ങളുടെ ഉത്തരവാദിത്വമുള്ള മോൺ. ഗ്വിഡോ മരീനി ക്ഷണിച്ചിട്ടുണ്ട്.


Related Articles »