News - 2024

കാമറൂണിൽ കപ്പൂച്ചിൻ വൈദികൻ കൊല്ലപ്പെട്ടു

സ്വന്തം ലേഖകന്‍ 22-03-2019 - Friday

യോണ്ടേ: ശുശ്രൂഷയുടെ ഭാഗമായി അയൽരാജ്യമായ ചാഡിലേയ്ക്ക് മടങ്ങവേ കാമറൂണിൽവച്ച് കപ്പൂച്ചിൻ വൈദികന്‍ കൊല്ലപ്പെട്ടു. ഫാ. ടുസെയ്ൻറ്റ് സുമാൽഡേ എന്ന വൈദികനാണ് ചാഡിലുളള തന്റെ സന്യാസ ഭവനത്തിലേക്കുള്ള യാത്ര മധ്യേ അതിദാരുണമായി കൊല്ലപ്പെട്ടത്. മധ്യ ആഫ്രിക്കയുടെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതിചെയ്യുന്ന ബവാർ രൂപതയിലെ വൈദികരെ പരിശീലിപ്പിക്കാനായുള്ള ശുശ്രൂഷയിലായിരിന്നു ഫാ. ടുസെയ്ൻറ്റ്.

തിരികെയുള്ള യാത്രയിൽ കാമറൂണിൽ വിശ്രമിക്കവേ മാർച്ച് 19-20 തീയതികള്‍ക്ക് ഇടയ്ക്കു അജ്ഞാതരാൽ ഫാ. ടുസെയ്ൻറ്റ് സുമാൽഡേ കൊല്ലപ്പെടുകയായിരിന്നു. ഘാതകരെ പറ്റി ഇതുവരെ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. 1971-ൽ ജനിച്ച ഫാദർ ടുസെയ്ൻറ്റ് സുമാൽഡേ, ബവാർ രൂപതയുടെ സിരിരി എന്ന റേഡിയോയ്ക്കു വേണ്ടി ദീര്‍ഘ നാള്‍ ശുശ്രൂഷ ചെയ്തിരിന്നു. നിരവധി ക്രൈസ്തവ ഭക്തി ഗാനങ്ങളുടെ രചയിതാവ് കൂടിയായിരിന്നു അദ്ദേഹം.

More Archives >>

Page 1 of 429