Seasonal Reflections - 2025

യൗസേപ്പിതാവിന്റെ മധ്യസ്ഥതയുടെ സവിശേഷതകൾ

ഫാ. ജയ്സൺ കുന്നേൽ എംസിബിഎസ്/ പ്രവാചകശബ്ദം 05-12-2021 - Sunday

സാർവ്വത്രിക സഭയുടെയും കുടുംബങ്ങളുടെയും മധ്യസ്ഥനായ യൗസേപ്പിതാവ് എല്ലാം തികഞ്ഞ ഒരു രക്ഷാധികാരിയും മധ്യസ്ഥനാണ്. ആറു കാര്യങ്ങളാണ് ആ നല്ല പിതാവിനെ പൂർണ്ണനായ ഒരു മധ്യസ്ഥനാക്കി മാറ്റുന്നത്.

1) യൗസേപ്പ് നീതിമാനായിരുന്നു: അവൻ ഭക്തിയോടെയും ദൈവവചനം അനുസരിച്ചും ജീവിച്ചു.

2) അവൻ വിശ്വസ്തനായിരുന്നു: ദൈവരഹസ്യങ്ങൾക്കുള്ളിൽ നിന്നു പ്രവർത്തിക്കാൻ അവൻ സദാ സന്നദ്ധനായി.

3) അവൻ ധൈര്യശാലിയായിരുന്നു: ഒരു ഗ്രാമത്തിൻ്റെയും ഗോത്രത്തിൻ്റെയും ആചാരങ്ങൾക്കപ്പുറം ദൈവഹിതം അനുസരിച്ചു സഞ്ചരിക്കാൻ അവൻ തയ്യാറായി.

4) അവൻ ഉദാരമനസ്കനായിരുന്നു: മറിയത്തിൻ്റെയും ഉണ്ണിയേശുവിൻ്റെയും ആവശ്യങ്ങൾ ഉദാരതയോടെ അവൻ നിർവ്വഹിച്ചു.

5) യൗസേപ്പിതാവ് ജ്ഞാനിയായിരുന്നു: ദൈവത്തിന്റെ മനസ്സും വഴികളും നമ്മുടേതല്ലന്നും അത് എപ്പോഴും വിശ്വാസയോഗ്യവുമാണന്നു യൗസേപ്പിതാവു മനസ്സിലാക്കി.

6) അവൻ ദയാലുവായിരുന്നു: ദൈവത്തിൻ്റെ കാരുണ്യവും കരുതലും സ്വജീവതത്തിൽ അനുഭവിച്ച അവൻ ദയയും അനുകമ്പയുംകൊണ്ട് മറ്റുള്ള ജീവിതത്തിനും നിറമേകുന്നു.

യൗസേപ്പിതാവു സ്വീകരിച്ച നീതിനിഷ്ഠമായ ജീവിതം അവനെ വിശ്വസ്തതയിലേക്കു നയിച്ചു. വിശ്വസ്തത അവനെ ധൈര്യശാലിയാക്കി. ധൈര്യം ഔദാര്യത്തോടെ പ്രവർത്തിക്കാൻ അവനെ അനുവദിച്ചു. ഉദാരത അവനെ ജ്ഞാനത്തിൽ വളർത്തി. ഈ ദൈവീക ജ്ഞാനം അവനെ ദയ പഠിപ്പിച്ചു. ഈ സവിശേഷതകൾ അവനിൽ ഉള്ളതിനാൽ നമ്മുടെ യാചനകളും അർത്ഥനകളും സാധിച്ചു തരുന്ന എല്ലാം തികഞ്ഞ ഒരു മദ്ധ്യസ്ഥനായി യൗസേപ്പിതാവു തീരുന്നു.

More Archives >>

Page 1 of 34