India - 2024
ചങ്ങനാശേരി അതിരൂപത ബൈബിൾ കൺവെൻഷൻ ഇന്ന് ആരംഭിക്കും
പ്രവാചകശബ്ദം 14-02-2024 - Wednesday
ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപത 25-ാമത് ബൈബിൾ കൺവെൻഷൻ ഇന്നു മുതൽ 18 വരെ കത്തീഡ്രൽപള്ളി മൈതാനത്തു നടക്കും. പ്രശസ്‌ത വചന പ്രഘോഷകൻ ഫാ. ഡാനിയേൽ പൂവണ്ണത്തിൽ കൺവെൻഷൻ നയിക്കും. ഉച്ചകഴിഞ്ഞ് 3.30 മുതൽ രാത്രി ഒമ്പതു വരെയാണ് കൺവെൻഷൻ സമയം. ഇന്നു വൈകുന്നേരം 4.30 ന് ആഘോഷമായ വിശുദ്ധ കുർബാനയ്ക്ക് കാഞ്ഞിരപ്പള്ളി ബിഷപ്പ് മാർ ജോസ് പുളിക്കൽ മുഖ്യകാർമികത്വം വഹിക്കും. അതിരൂപതയിലെ സന്യസ്‌ത നവ വൈദികർ സഹകാർമികരായിരിക്കും. 5.30 ന് ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം നിർവഹിക്കും.
നാളെ വൈകുന്നേരം 4.30 ന് വിശുദ്ധ കുർബാനയ്ക്ക് ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം മുഖ്യകാർമികത്വം വഹിക്കും. പൗരോഹിത്യത്തിന്റെ 25,50 ജൂബിലി ആഘോഷിക്കുന്ന വൈദികർ സഹകാർമികരായിരിക്കും. 16ന് ഉപവാസദിനമായി ആചരിക്കും. ഉച്ചകഴിഞ്ഞ് രണ്ടു മുതൽ സീനിയർ സിറ്റിസൺ സംഗമം നടത്തം. 4.30ന് കോതമംഗലം ബിഷപ്പ് മാർ ജോർജ് മഠത്തികണ്ടത്തിൽ വിശുദ്ധ കുർബാനയ്ക്ക് മുഖ്യകാർമികത്വം വഹിക്കും. അന്നേ ദിവസം 5.30 ന് പരീക്ഷ ഒരുക്ക പ്രത്യേക പ്രാർത്ഥന നടക്കും.
17ന് ചങ്ങനാശേരി അതിരൂപത ദിവ്യകാരുണ്യ കോൺഗ്രസ് നടക്കും. 3.30 ന് പ്രാരംഭ പ്രദക്ഷിണം, കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ആഘോഷമായ വിശുദ്ധ കുർബാനക്ക് മുഖ്യകാർമികനായിരിക്കും. ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം, ബിഷപ്പ് മാർ തോമസ് തറയിൽ, ഫൊറോന വികാരിമാർ, അതിരൂപതയിലെ ഇടവക സന്യസ്‌ത വൈദികർ എന്നിവർ സഹകാർമികരായിരിക്കും. തുടർന്ന് ദിവ്യകാരുണ്യ പ്രദക്ഷിണം.