India
വനത്തെ സംരക്ഷിക്കാൻ വനപാലകരുണ്ടെങ്കിലും ജനത്തെ സംരക്ഷിക്കാൻ ജനപാലകരില്ല: മാർ ജോർജ് മഠത്തിക്കണ്ടത്തിൽ
പ്രവാചകശബ്ദം 18-12-2024 - Wednesday
കോതമംഗലം: വനത്തെ സംരക്ഷിക്കാൻ വനപാലകരുണ്ടെങ്കിലും വന്യജീവികളുടെ ആക്രമണങ്ങളിൽനിന്നു ജനങ്ങളെ സംരക്ഷിക്കാൻ ജനപാലകരില്ലെന്ന് കോതമംഗലം ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ. വന്യമൃഗ ആക്രമണങ്ങളിലൂടെയുള്ള ദുരന്തങ്ങൾ ഇനിയും ആവർത്തിക്കപ്പെട്ടാൽ ജനങ്ങളുടെ പ്രതികരണരീതി മാറുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കുട്ടമ്പുഴയിൽ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തിൽ പ്രതിഷേധിച്ചുള്ള ജനകീയ ഹ ർത്താലിന് അനുബന്ധമായി നടന്ന പ്രതിഷേധ ജാഥയുടെ സമാപനസമ്മേളനം കോതമംഗലം ഡിഎഫ്ഒ ഓഫീസിന് മുന്നിൽ ഉദ്ഘാടനം ചെയ്‌തു പ്രസംഗിക്കുകയായിരുന്നു ബിഷപ്പ്.
വനത്തെ പരിപാലിക്കാൻ നിരവധി ആളുകളുണ്ട്. ജനങ്ങളെ പരിപാലിക്കാൻ ആരുമില്ല. എൽദോസിന്റെ മരണം ഉത്തരവാദിത്വപ്പെട്ട പലരുടെയും അനാസ്ഥമൂലം സംഭവിച്ചതാണ്. ആറു മാസം മുമ്പ് സമാനവിഷയത്തിൽ പ്രതിഷേധം നടന്നതാണ്. എന്നിട്ടും സർക്കാരും വനപാലകരും ഒന്നും ചെയ്‌തില്ല. അതിൻ്റെ ഫലമായാണു വീണ്ടും പ്ര തിഷേധവുമായി വരേണ്ടിവന്നത്. ജനങ്ങളുടെ ജീവനും ജീവിതത്തിനും സംരക്ഷണം കിട്ടണം. വനംവകുപ്പുകാർ കാടിൻ്റെ വിസ്‌തൃതി വർധിപ്പിക്കാനാണു നീക്കം നടത്തു ന്നത്. അവർക്കു ജനങ്ങളുടെ ജീവിതം പ്രശ്‌നമല്ല. വനപാലകർ നാട്ടിൽ വന്ന് ജനങ്ങളെ ഭീ തിപ്പെടുത്തുകയാണ്. നേരത്തേ വന്യമൃഗങ്ങളെ മാത്രം ഭയന്നാൽ മതിയായിരുന്നു. എന്നാൽ ഇപ്പോൾ വനം വകുപ്പ് ഉദ്യോഗസ്ഥരെയും ഭയപ്പെടേണ്ട സ്ഥിതിയാണ് - ബിഷപ്പ് ചൂണ്ടിക്കാട്ടി.
ജനങ്ങൾ സാധുക്കളാണെന്നതുകൊണ്ട് എന്തും ചെയ്യാമെന്ന് കരുതരുത്. കർഷകർ ആരെയും ദ്രോഹിച്ചിട്ടില്ല. എന്നും സമാധാനപരമായ പ്രതിഷേധം ആയിക്കൊള്ളണ മെന്നില്ല. മനുഷ്യരുടെ ആവശ്യങ്ങളിലേക്ക് സർക്കാരും ഉദ്യോഗസ്ഥരും കണ്ണു തുറന്നില്ലെങ്കിൽ പ്രതിസന്ധികൾ ആവർത്തിക്കും. കേരളം വന്യമൃഗങ്ങളുടെ സംരക്ഷണ ഗാലറിയായി മാറിയിരിക്കുന്നു. വന്യമൃഗങ്ങൾ ക്കുവേണ്ടിയല്ല നിയമങ്ങൾ ഉണ്ടാക്കേണ്ടത്. ജനങ്ങൾക്കായി ഫലപ്രദമായ നിയമങ്ങ ൾ ഉണ്ടാക്കാൻ തയാറാകണം. വന്യജീവികളുടെ ആക്രമണങ്ങൾ നിയന്ത്രിക്കുന്ന കാ ര്യത്തിൽ സർക്കാർ കണ്ണു തുറന്നാൽ പ്രത്യാശയും സാമാധാനവും കൈവരുമെന്നും മാർ മഠത്തിക്കണ്ടത്തിൽ പറഞ്ഞു.
▛ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ▟