News - 2024

ഫ്രാന്‍സിസ് പാപ്പ മൊറോക്കോയില്‍

സ്വന്തം ലേഖകന്‍ 31-03-2019 - Sunday

റ​ബാ​ത്ത്: ഫ്രാന്‍സിസ് പാപ്പയുടെ മൊറോക്കോ സന്ദര്‍ശനത്തിന് ആവേശകരമായ ആരംഭം. ഇ​ന്ന​ലെ റ​ബാ​ത്തി​ലെ സ​ലേ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വി​മാ​ന​മി​റ​ങ്ങി​യ മാ​ർ​പാ​പ്പ​യെ മൊ​റോ​ക്ക​ൻ രാ​ജാ​വ് മു​ഹ​മ്മ​ദ് ആ​റാ​മ​ൻ നേരിട്ടെത്തി സ്വീ​ക​രി​ച്ചു. നല്ല ജീവിതം തേടിയുള്ള കുടിയേറ്റം മനുഷ്യന്റെ അവകാശമാണെന്നും മതില്‍ കെട്ടിയും ഭയപ്പെടുത്തിയും ഇതു തടയാനാവില്ലായെന്നും പാപ്പ പറഞ്ഞു. ഫെബ്രുവരിയിലെ യുഎഇ സന്ദര്‍ശനത്തിന്റെ തുടര്‍ച്ചയായാണ് മാര്‍പാപ്പ മൊറോക്കോയിലെത്തിയിരിക്കുന്നത്.

മൊറോക്കോയുടെ വിദ്യാഭ്യാസമീപനത്തെ മാര്‍പാപ്പ പ്രശംസിച്ചപ്പോള്‍ തീവ്രവാദത്തെ പട്ടാളത്തെ ഉപയോഗിച്ചല്ല, വിദ്യാഭ്യാസത്തെ ഉപയോഗിച്ചാണു നേരിടേണ്ടതെന്നായിരിന്നു മുഹമ്മദ് ആറാമന്‍ രാജാവിന്റെ പ്രതികരണം. ഇന്നുച്ചയ്ക്ക് പ്രിന്‍സ് മൗലയ് അബ്ദല്ല സ്‌റ്റേഡിയത്തില്‍ മാര്‍പാപ്പ ദിവ്യബലി അര്‍പ്പിക്കും. അഞ്ചുമണിക്ക് അദ്ദേഹം ഇറ്റലിയിലേക്കു മടങ്ങും. മതസ്വാതന്ത്ര്യത്തിനു പരിമിതികള്‍ ഉള്ള മൊറോക്കോയില്‍ പാപ്പയുടെ സന്ദര്‍ശനം മുസ്ലിം ക്രൈസ്തവ സാഹോദര്യം വളര്‍ത്താന്‍ വഴിവയ്ക്കുമെന്നാണു പ്രതീക്ഷ.


Related Articles »