Purgatory to Heaven. - March 2025
നമ്മുക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്ന ആത്മാക്കള്‍
സ്വന്തം ലേഖകന്‍ 24-03-2023 - Friday
"എന്നാല്‍, ഇപ്പോള്‍ നിങ്ങള്‍ പാപത്തില്‍നിന്നു മോചിതരായി ദൈവത്തിന് അടിമകളായിരിക്കുകയാല്‍ നിങ്ങള്‍ക്കു ലഭിക്കുന്നതു വിശുദ്ധീകരണവും അതിന്റെ അവസാനം നിത്യജീവനുമാണ്. പാപത്തിന്റെ വേതനം മരണമാണ്" (റോമാക്കാര്‍ 6:22).
ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: മാര്‍ച്ച്-24
ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി നാം അര്‍പ്പിക്കുന്ന പ്രാര്‍ത്ഥനയിലൂടെയും പുണ്യപ്രവര്‍ത്തികളിലൂടെയും ഒരു ആത്മാവെങ്കിലും മോചിപ്പിക്കപ്പെട്ട് സ്വര്‍ഗ്ഗത്തിലേക്ക് പ്രവേശിക്കും എന്നുള്ള ഉറപ്പ്, നിത്യതയെ കുറിച്ചുള്ള ഭയം നമ്മില്‍ നിന്ന്‍ ഇല്ലാതാക്കുന്നു. കാരണം ഇപ്രകാരം സ്വര്‍ഗ്ഗത്തിലേക്ക് പ്രവേശിക്കുന്ന ആത്മാവ് ഒരിക്കലും നമ്മുടെ ആത്മാക്കള്‍ നിത്യനരകത്തിലേക്ക് പതിക്കുവാന്‍ അനുവദിക്കുകയില്ല. നമ്മുടെ പ്രാര്‍ത്ഥനയിലൂടെ സ്വര്‍ഗ്ഗത്തിലേക്ക് പ്രവേശിക്കുന്ന ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ സ്വര്‍ഗ്ഗത്തില്‍ എത്തിയ ഉടനെ തന്നെ നമ്മുക്ക് വേണ്ടി പ്രാര്‍ത്ഥിച്ചു തുടങ്ങുന്നു.
(ജര്‍മനിയിലെ മെയിന്‍സ് രൂപതാ മെത്രാനായ ജോസഫ് കോള്‍മര്‍)
വിചിന്തനം: ഇന്ന് നിന്‍റെ ത്യാഗപ്രവര്‍ത്തികള്‍ മൂലം ശുദ്ധീകരണസ്ഥലത്ത് നിന്നും വിടുതല്‍ ലഭിക്കുന്ന ആത്മാക്കളുടെ എണ്ണത്തെക്കുറിച്ചൊന്നു ചിന്തിച്ചു നോക്കുക.
പ്രാര്‍ത്ഥന: നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
