Purgatory to Heaven. - March 2025

മരിച്ചവര്‍ക്ക് വേണ്ടി മെഴുക് തിരി കത്തിക്കുന്നതു കൊണ്ട് അര്‍ത്ഥമാക്കുന്നതെന്ത്?

സ്വന്തം ലേഖകന്‍ 27-03-2024 - Wednesday

“വിളക്ക് എപ്പോഴും കത്തിനില്‍ക്കുന്നതിന്, ആട്ടിയെടുത്ത ശുദ്ധമായ ഒലിവെണ്ണ കൊണ്ടുവാരുവാന്‍ ഇസ്രായേല്‍ക്കാരോട് പറയണം” (പുറപ്പാട് 27:20)

ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: മാര്‍ച്ച്-27

സംസ്കാര ചടങ്ങിലും മരിച്ചവരുടെ ഓര്‍മ്മദിനത്തിലും വെള്ള വസ്ത്രങ്ങള്‍ ധരിക്കുന്ന പതിവു യഹൂദരുടെ ആചാര്യത്തിലുണ്ടായിരിന്നു. ഇത് നമ്മെ ഓര്‍മ്മിപ്പിക്കുന്നത് മറ്റൊന്നുമല്ല. ജോസഫ് അരിമത്തിയായുടെ കല്ലറയില്‍ അടക്കം ചെയ്യുന്ന വേളയില്‍ നമ്മുടെ കര്‍ത്താവായ യേശുവിന്റെ തിരുശരീരവും വെള്ളവസ്ത്രം കൊണ്ട് ചുറ്റിയിരുന്ന കാര്യമാണ്.

പാപപരിഹാരബലിദിനത്തില്‍ യഹൂദര്‍ പഴയ നിയമത്തിലെ (Torah) ലിഖിതങ്ങള്‍ വായിക്കുകയും, മരിച്ചുപോയവര്‍ക്ക്‌ വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുമായിരുന്നു. മരിച്ചവരുടെ ഓര്‍മ്മക്കായി യഹൂദര്‍ മെഴുക് തിരികള്‍ കത്തിക്കുന്നത് പോലെ, ഓരോ കത്തോലിക്കരും മെഴുക് തിരികള്‍ കത്തിക്കുന്നു. കത്തോലിക്കരെ സംബന്ധിച്ചിടത്തോളം കത്തികൊണ്ടിരിക്കുന്ന തിരികള്‍ യേശുക്രിസ്തുവെന്ന പ്രകാശത്തെ പ്രതിനിധാനം ചെയ്യുന്നു.

നമ്മളില്‍ നിന്നും വിട്ടുപിരിഞ്ഞവര്‍ ദൈവസന്നിധിയില്‍ പ്രകാശിക്കുവാന്‍ വേണ്ടി പ്രാര്‍ത്ഥനകളിലൂടെ നമ്മള്‍ അപേക്ഷിക്കുന്നു. തീനാളം ക്രമേണ മെഴുക് തിരിയെ ഉരുക്കി തീര്‍ക്കുന്നത് പോലെ, ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കളുടെ പീഡനങ്ങളെ കുറയ്ക്കാന്‍ നമ്മുടെ പ്രാര്‍ത്ഥനയാകുന്ന അനുകമ്പ ഉപകരിക്കും.

വിചിന്തനം:

മരിച്ച ആത്മാക്കളുടെ ആദരവിനായി ഒരു വെഞ്ചരിച്ച മെഴുക തിരി കത്തിക്കുക. ''ഇത് ദൈവത്തെ സന്തോഷിപ്പിക്കുകയും, നിരവധി മഹത്തായ ദാനങ്ങള്‍ നേടി തരികയും ചെയ്യുമെന്ന്'' വിശുദ്ധ അത്തനാസിയൂസ് നമ്മോടു പറയുന്നു.

പ്രാര്‍ത്ഥന: നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക   


Related Articles »