Meditation. - March 2024

യേശുവിന്‍റെ മാതൃസ്നേഹം

സ്വന്തം ലേഖകന്‍ 28-03-2023 - Tuesday

"അനന്തരം, എല്ലാം നിറവേറിക്കഴിഞ്ഞുവെന്ന് അറിഞ്ഞ് തിരുവെഴുത്തു പൂര്‍ത്തിയാകാന്‍ വേണ്ടി യേശു പറഞ്ഞു: എനിക്കു ദാഹിക്കുന്നു" (യോഹ. 19. 28).

വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: മാര്‍ച്ച് 28

യേശു, തന്റെ പീഢാനുഭവ വേളയിൽ സകലതും കവർന്നെടുക്കപെട്ട നിലയിൽ ആയിരുന്നു. തന്റെ ജീവിതത്തിന്റെ അവസാന വിനാഴിക എത്തികഴിഞ്ഞു എന്ന് ഈശോ മനസ്സിലാക്കി. കാൽവരിമലയിൽ അവന്റെ അമ്മ അവനോടൊപ്പം ഉണ്ടായിരുന്നു. അതുല്യമായ സ്നേഹത്തോടെ യേശു തന്‍റെ അമ്മയെ ലോകം മുഴുവനുമായി നല്കി. യേശുവിന്‍റെ പീഡസഹനങ്ങള്‍ അവസാനിച്ചപ്പോള്‍ സഭയ്ക്കും ലോകത്തിനും തന്റെ അമ്മയെ നല്‍കിയ്ത് അവിടുത്തെ കരുണ വ്യക്തമാക്കുന്നു.

ക്രിസ്തീയ പാരമ്പര്യവും സഭയുടെ പഠനങ്ങളും അനുസരിച്ചു പരിശുദ്ധ അമ്മയുടെ ആദ്ധ്യാത്മിക മാതൃത്വത്തെ ദര്‍ശിക്കാന്‍ നമ്മുക്ക് സാധിയ്ക്കും. അത് കൊണ്ട് തന്നെ അമാനുഷികമായ ഈ മാതൃത്വം, കൃപയുടെ നിറവിൽ മനുഷ്യനിൽ ആദ്ധ്യാത്മികമായ ദിവത്വം ഉടലെടുക്കുവാൻ സഹായിക്കുന്നു. ഇത് മനുഷ്യനിലെ ദൈവസ്നേഹത്തിൽ അധിഷ്ഠിതമായ, മൃദുലമായ സ്നേഹബന്ധങ്ങളെ തൊട്ട് ഉണർത്തുന്നു; പ്രത്യാശ, വിശ്വാസം, സ്നേഹം ഇതെല്ലാം കര്‍ത്താവിന്റെ സ്നേഹോപഹരങ്ങളിൽ ഉള്‍പ്പെടുന്നു.

അമ്മയുടെ മാതൃസ്നേഹം, തന്റെ സ്വന്തം ജീവിതത്തിൽ അനുഭവിക്കുകയും ആസ്വദിക്കുകയും ചെയ്ത യേശു, ആ സ്നേഹം തന്റെ ശിഷ്യരും അനുഭവിച്ച് അറിയുവാനും അവരുടെ ആത്മീയ ജീവിതത്തിനു മുതൽകൂട്ടാവാനും ആഗ്രഹിച്ചിരിന്നു. മറിയത്തെ അമ്മയായി അംഗീകരിക്കുകയും സ്വീകരിക്കുകയും ചെയ്ത് കൊണ്ട് ദൈവത്തിന്‍റെ നല്ല മക്കളായി, യേശുക്രിസ്തുവുമായുള്ള ഐക്യത്തിൽ പങ്ക് ചേരേണ്ടത് അനിവാര്യം ആണ്‌.

(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 23.11.88)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »