India - 2025
അരുണ്‍ ജയ്റ്റ്‌ലിയുടെ നിര്യാണത്തില്‍ കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയുടെ അനുശോചനം
സ്വന്തം ലേഖകന്‍ 25-08-2019 - Sunday
കൊച്ചി: മുന്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ നിര്യാണത്തില്‍ സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുശോചനം രേഖപ്പെടുത്തി. ഭാരതം കണ്ട സാന്പത്തിക വിദഗ്ധരില്‍ അഗ്രഗണ്യനായിരുന്നു അദ്ദേഹം. മാന്യമായ പെരുമാറ്റവും സമഭാവനയുംകൊണ്ട് ഏവരെയും ആകര്‍ഷിക്കുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്.
വ്യക്തിപരമായി സംസാരിച്ച അവസരങ്ങളില്‍ അദ്ദേഹത്തിന്റെ ഉന്നതമായ ചിന്തകളും ഭാഷാനൈപുണ്യവുമൊക്കെ നേരിട്ടു മനസിലാക്കാന്‍ സാധിച്ചു. രാജ്യത്തെ ന്യൂനപക്ഷ സമൂഹമായ െ്രെകസ്തവരുടെ കാര്യത്തില്‍ അദ്ദേഹം സവിശേഷ ശ്രദ്ധ ചെലുത്തിയിരുന്നു എന്നുള്ള കാര്യം ഇത്തരുണത്തില്‍ അനുസ്മരിക്കുന്നുവെന്ന് മാര്‍ ആലഞ്ചേരി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.