Purgatory to Heaven. - April 2025
ദാനധര്‍മ്മം- ആത്മാക്കളുടെ രക്ഷയ്ക്കുള്ള ഒരു മാര്‍ഗ്ഗം
സ്വന്തം ലേഖകന്‍ 06-04-2024 - Saturday
“ജലം ജ്വലിക്കുന്ന അഗ്നിയെ ശമിപ്പിക്കുന്നത് പോലെ ദാനധര്‍മ്മം പാപത്തിനു പരിഹാരമാണ്” (പ്രഭാഷകന്‍ 3:30).
ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഏപ്രില്‍-6
തന്റെ ഭാര്യയെ നഷ്ടപ്പെട്ട പമ്മാച്ചിയൂസിനേ സ്മരിച്ചു കൊണ്ട് വിശുദ്ധ ജെറോം ഇപ്രകാരം എഴുതിയിരിക്കുന്നു, "ഭാര്യയെ നഷ്ട്ടപ്പെട്ട ചില ഭര്‍ത്താക്കന്‍മാര്‍ വയലറ്റ് നിറമുള്ള പുഷപങ്ങളും, മാന്തളിര്‍ നിറമുള്ള പുഷ്പങ്ങളും, ലില്ലി പുഷ്പങ്ങളും തങ്ങളുടെ ഭാര്യമാരുടെ കല്ലറയില്‍ വിതറുന്നു. എന്നാല്‍ നമ്മുടെ പമ്മാച്ചിയൂസാകട്ടെ, അകാലത്തില്‍ പൊലിഞ്ഞ ഭാര്യയുടെ ആദരാര്‍ഹമായ അസ്ഥികഷണങ്ങളെയും ചാരത്തേയും, ദാനധര്‍മ്മങ്ങളാകുന്ന തൈലം കൊണ്ട് നനക്കുന്നു." ജലം അഗ്നിയെ ശമിപ്പിക്കുന്നത് പോലെ ഇപ്പോള്‍ ആ ദാനധര്‍മ്മങ്ങള്‍ പാപത്തിനു പരിഹാരമാകുന്നു.
വിചിന്തനം:
ദൈവത്തിനു പ്രിയപ്പെട്ടവരായ ദരിദ്രര്‍ക്കും, രോഗികള്‍ക്കും, എല്ലാവരാലും ഉപേക്ഷിക്കപ്പെട്ടവര്‍ക്കും വേണ്ടി ദാനധര്‍മ്മങ്ങള്‍ ചെയ്യുക. ബെനഡിക്ട് പതിനാറാമന്‍ പാപ്പാ 2008ലെ തന്റെ നോമ്പ്കാല സന്ദേശത്തില്‍ പറയുന്നതിങ്ങനെയാണ്, "പാപികള്‍ക്ക് പലപ്പോഴും ദൈവത്തില്‍ നിന്നും അകന്നിരിക്കുന്നതായി തോന്നും, അവര്‍ ഭീതിയുള്ളവരും ദൈവത്തിലേക്ക് തിരിയുവാന്‍ കഴിയാത്ത അവസ്ഥയിലുമാണ്. എന്നാല്‍ ദാനധര്‍മ്മങ്ങളിലൂടെ നാം മറ്റുള്ളവരുമായി അടുക്കുമ്പോള്‍, ദൈവത്തിലേക്ക് നാം കൂടുതലായി അടുക്കുകയാണ് ചെയ്യുന്നത്; അനേകരുടെ മാനസാന്തരപ്പെടലിനും, ദൈവവുമായുള്ള ആത്മാക്കളുടെ അനുരഞ്ജനപ്പെടലിനും ഇതൊരു കാരണമായി തീര്‍ന്നേക്കാം."
പ്രാര്‍ത്ഥന: നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
