News - 2024

മാര്‍ അബിമലേക് തിമോഥെയൂസിനെ ഇന്നു വിശുദ്ധനായി പ്രഖ്യാപിക്കും

സ്വന്തം ലേഖകന്‍ 29-09-2019 - Sunday

തൃശൂര്‍: പൗരസ്ത്യ കല്‍ദായ സുറിയാനി സഭയുടെ മെത്രാപ്പോലീത്തയായിരുന്ന മാര്‍ അബിമലേക് തിമോഥെയൂസിനെ വിശുദ്ധനായി പരസ്യപ്രഖ്യാപനം നടത്തുന്ന സമ്മേളനം ഇന്ന്. കാല്‍ഡിയന്‍ സിറിയന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ വൈകുന്നേരം അഞ്ചിനു നടക്കുന്ന ചടങ്ങുകളില്‍ കല്‍ദായ സഭാധ്യക്ഷന്‍ മാര്‍ ഗീവര്‍ഗീസ് മൂന്നാമന്‍ സ്ലീവ പാത്രിയര്‍ക്കീസ് മുഖ്യകാര്‍മികത്വം വഹിക്കും. ആഗോള പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ ആസ്ഥാനമായ ഇറാഖിലെ എർബിലിൽ ചേർന്ന സുന്നഹദോസ് നേരത്തെ തിമോഥിയോസിനു വിശുദ്ധ പദവി നൽകിയിരുന്നു. ഇതിന്റെ ഇന്ത്യയിലെ ഔദ്യോഗിക പ്രഖ്യാപനമാണ് ഇന്നു നടക്കുന്നത്.

1908 ഫെബ്രുവരി 27നു ഇന്ത്യയിലെത്തിയ അദ്ദേഹം കേരളത്തിലെ കൽദായ സഭാ വിശ്വാസികളുടെ പ്രിയ ഇടയനായി മാറുകയായിരിന്നു. തുർക്കി പൗരനായ മാർ അബിമലേക് തിമോഥിയോസ് ഇന്ത്യൻ സ്വാതന്ത്യ സമരത്തിൽ പങ്കെടുത്തിരുന്നു. തൃശൂരിലെ ഹൈ റോഡിന് തൃശൂർ കോർപറേഷൻ 'മാർ തിമോഥിയോസ് ഹൈറോഡ് ' എന്ന പേരു നൽകിയതും ആദര സൂചകമായാണ്. പ്രാർത്ഥനകൾ സുറിയാനിയിൽ നിന്നു മലയാളത്തിലേക്കു വിവർത്തനം ചെയ്തിട്ടുണ്ട്. സൺഡേ സ്കൂൾ പാഠപുസ്തകവും എഴുതിയിട്ടുണ്ട്. തൃശൂരിലെ സാമൂഹിക സാംസ്കാരിക രംഗങ്ങളിലും സജീവമായിരുന്നു മാർ അബിമലേക്. 1945ൽ തൃശൂരിൽ കൽദായ മെത്രാപ്പൊലീത്തൻ അരമനയിൽ മാർ അബിമലേക് ദിവംഗതനായി.


Related Articles »