News - 2025
യുകെ മലയാളിയായ ഡോ. സാമുവേൽ തിരുവനന്തപുരത്ത് വച്ച് റോഡപകടത്തിൽ ദാരുണമായി കൊല്ലപ്പെട്ടു.
സ്വന്തം ലേഖകൻ 25-07-2015 - Saturday
1 : തിരുവനന്തപുരം: UK-യിൽ വാൽത്ത്ഹാം ക്രോസ്സിൽ താമസിക്കുന്ന മലയാളിയായ ഡോ. സാമുവേൽ തിരുവനന്തപുരം തമ്പാനൂർ ജംഗ്ഷനിൽ വച്ച് റോഡപകടത്തിൽ ദാരുണമായി കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രി റോഡു മുറിച്ചു കടക്കവേ പാലക്കാടുനിന്നും തിരുവനന്തപുരത്തേക്കു വരികയായിരുന്ന കെ. എസ്. ആർ. ടി. സി. സൂപ്പർ ഫാസ്റ്റ് ബസ് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭാര്യ മേഴ്സിയും മെഡിക്കൽ വിദ്യാർത്ഥിയായ മകൾ ടാമി സാറായും സംഭവസമയത്ത് സാമുവേലിനോടൊപ്പമുണ്ടായിരുന്നു. ഇദ്ദേഹം NHS ൽ നിന്നും കണ്സ ൽട്ടന്റായി റിട്ടയർ ചെയ്തതിനു ശേഷം മനശാസ്ത്ര വിഭാഗത്തിൽ ലോക്കം കണ്സടൽട്ടന്റായി സേവനമനുഷ്ടിക്കുകയായിരുന്നു. സാമുവേൽ മേഴ്സി ദമ്പതികൾക്ക് മൂന്ന് മക്കളാണുള്ളത്.
ഇദ്ദേഹത്തിന്റെ മരണം മൂലം വേദനിക്കുന്ന കുടുംബാഗംങ്ങളുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ദുഖത്തിൽ പ്രവാചക ശബ്ദവും പ്രാർത്ഥനയോടെ പങ്കുചേരുന്നു.
