News - 2024
ഓസ്ക്കാര്‍ അവാര്‍ഡ് ജേതാവായ മാർക്ക് റൈലാൻസ്, പയസ് ഒമ്പതാമൻ മാർപാപ്പയായി അഭിനയിക്കുന്നു.
അഗസ്റ്റസ് സേവ്യര്‍ 14-04-2016 - Thursday
1858-ൽ ഇറ്റലിയിൽ നടന്ന കഥയെ ആസ്പദമാക്കി സ്റ്റീവൻ സ്പീൽബെര്‍ഗ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍, ഓസ്ക്കാർ അവാർഡ് ജേതാവായ മാർക്ക് റൈലാൻസ് മാർപാപ്പയായി അഭിനയിക്കുന്നു. പയസ് 9-മൻ മാർപാപ്പയുടെ വേഷമാണ് അദ്ദേഹം ചെയ്യുന്നത്. സഭയും മാർപാപ്പയും ഉൾപ്പെട്ട ഒരു അന്താരാഷ്ട്ര വിവാദത്തിന് വഴി തെളിയിച്ച സംഭവമാണ് കഥയ്ക്ക് ആധാരം.
'ലിങ്കൺ' എന്ന ചിത്രത്തിനു വേണ്ടി തിരക്കഥയെഴുതി നിരവധി അവാർഡ് കരസ്ഥമാക്കിയിട്ടുള്ള ടോണി കുഷ്നറാണ് പുതിയ ചിത്രത്തിന്റെ തിരക്കഥാകൃത്ത്. 2017 തുടക്കത്തിൽ ചിത്രത്തിന്റെ നിർമ്മാണം തുടങ്ങും എന്നാണ് പ്രതിക്ഷിക്കപ്പെടുന്നത്.
ബൊളോണിലെ ഒരു യഹൂദ കുടുംബത്തിലെ അംഗമായിരുന്ന എഡ്ഗരോ മേർട്ടാര എന്ന യഹൂദ ബാലൻ കലശലായ അസുഖം ബാധിച്ച് കിടപ്പിലാകുന്നു. തുടര്‍ന്ന് ആ വീട്ടിലെ ക്രിസ്ത്യാനിയായ വേലക്കാരി, കുട്ടിയുടെ അസുഖം മാറാൻ വേണ്ടി അവനെ ജ്ഞാനസ്നാനം ചെയ്യിക്കുന്നു.
പിന്നീട് പയസ് ഒമ്പതാമൻ മാർപാപ്പയുടെ സംരക്ഷണയിൽ ആ ബാലൻ ഒരു ക്രൈസ്തവനായി വളർന്നു, ഒരു കത്തോലിക്ക പുരോഹിതനായി തീരുന്നു. ഇതിന് ശേഷം നടക്കുന്ന ഉദ്യോഗജനകമായ മുഹൂര്‍ത്തങ്ങളുമാണ് കഥയുടെ പ്രധാന ഇതിവൃത്തം. ചിത്രത്തിന്‍റെ ആദ്യഘട്ട ഷൂട്ടിങ്ങ് ഉടന്‍ ആരംഭിക്കും.