India - 2025

ദയാവധം ക്രൈസ്തവ സഹനത്തിന്റെ മഹനീയതയ്ക്കു വിരുദ്ധം: കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി

20-01-2020 - Monday

കൊടകര: ക്രൈസ്തവ സഹനത്തിന്റെ മഹനീയതയ്ക്കു വിരുദ്ധമാണു ദയാവധമെന്ന്‍ സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി. കൊടകര സഹൃദയ എന്‍ജിനിയറിംഗ് കോളജില്‍ നടന്നുവന്ന അന്താരാഷ്ട്ര പ്രോലൈഫ് കോണ്‍ഫറന്‍സിന്റെ (ആസ്പാക് 2020) സമാപനസമ്മേളനത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ദൈവിക ദാനമായ മനുഷ്യജീവന്‍ ഏറെ പവിത്രവും വിശുദ്ധവുമാണ്. ജീവന്റെ ഉത്ഭവം മുതല്‍ സ്വാഭാവിക മരണം വരെ അതു പവിത്രമായി കാത്തുസൂക്ഷിക്കപ്പെടേണ്ടതുണ്ട്. ഇനി കേരള സഭകള്‍ നല്‍കേണ്ട പ്രഥമ പരിഗണന പ്രോലൈഫിനായിരിക്കണം എന്നതാണ് കത്തോലിക്കാ സഭകളുടെയും ക്രിസ്തീയ സഭകളുടെയും സംയുക്തയോഗത്തില്‍ ഉരുത്തിരിഞ്ഞ ആശയമെന്നും മാര്‍ ആലഞ്ചേരി പറഞ്ഞു.

ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ സ്വാഗതം പറഞ്ഞു. ഹ്യൂമന്‍ ലൈഫ് ഇന്റര്‍ നാഷണല്‍ ഏഷ്യ ഒഷ്യാന റീജണല്‍ ഡയറക്ടര്‍ ഡോ. ലിഗായ അക്കോസ്റ്റ, പാപ്പുവ ന്യുഗിനിയ ബിഷപ് ഡോ. റൊളാന്റോ സാന്റോസ്, എച്ച്എല്‍ഐ ഇന്റര്‍ നാഷണല്‍ പ്രസിഡന്റ് ഫാ. ഷൊനാന്‍ ബൊക്കെ, സുപ്രീംകോടതി റിട്ട. ജഡ്ജി ജസ്റ്റീസ് കുര്യന്‍ ജോസഫ്, റവ. ഡോ. നെവീന്‍ ആട്ടോക്കാരന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. പ്രോഗ്രാം ഓര്‍ഗനൈസിംഗ് സെക്രട്ടറി ഡോ. റെജു വര്‍ഗീസ് കല്ലേലി നന്ദി പറഞ്ഞു.

അടുത്ത ആസ്പാക് കോണ്‍ഫറന്‍സ് ഫിലിപ്പീന്‍സിലായിരിക്കുമെന്നു റീജണല്‍ ഡയറക്ടര്‍ ഡോ. ലിഗായ അക്കോസ്റ്റ പ്രഖ്യാപിച്ചു. തുടര്‍ന്നു നടന്ന ദിവ്യബലിക്ക് ഇരിങ്ങാലക്കുട രൂപത ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ഡോ. ഫിന്റോ ഫ്രാന്‍സിസ്, ഫാ. ജോര്‍ജ് പേറേമാന്‍, ജോളി ജോസഫ്, ജോബി വര്‍ഗീസ്, ഡിനോ പോള്‍, രാജന്‍ ജോസഫ്, സെബി മാളിയേക്കല്‍, സേവ്യര്‍ പള്ളിപ്പാടന്‍, ഫാ. പോളി കണ്ണൂക്കാടന്‍, ഫാ. ഡേവിസ് കിഴക്കുംതല, ഡോ. ജോം ജേക്കബ്, ഡോ. ജോര്‍ജ് ലിയോണ്‍സ്, ബിനു കാളിയാടന്‍, ഡോ. വിമല്‍ വിന്‍സന്റ്, ഡോ. ആരോണ്‍ ഡേവിസ്, സോള്‍, അരുണ്‍, ശില്പ, അലീന, ആനി, ഫെയ്ത്ത് തുടങ്ങിയവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »