Faith And Reason - 2024

കമ്മ്യൂണിസം രാജ്യത്ത് പിടിമുറുക്കുന്നു: സ്പാനിഷ് കർദ്ദിനാളിന്റെ ശക്തമായ മുന്നറിയിപ്പ്

സ്വന്തം ലേഖകന്‍ 20-01-2020 - Monday

സ്പാനിഷ് സോഷ്യലിസ്റ്റ് വർക്കേഴ്സ് പാർട്ടി നേതാവ് പെട്രോ സാഞ്ചസ് നേതൃത്വം നൽകുന്ന മുന്നണി സ്പെയിനിൽ ഭരണമേറ്റെടുത്തതിനു പിന്നാലെ മുന്നറിയിപ്പുമായി കർദ്ദിനാൾ അന്റോണിയോ കനിസാരിസ് എല്ലോവേര. രാജ്യത്ത് കമ്മ്യൂണിസം പിടിമുറുക്കുന്നതു സംബന്ധിച്ച ആശങ്കയാണ് അദ്ദേഹം കഴിഞ്ഞ ദിവസം പങ്കുവെച്ചിരിക്കുന്നത്. സ്പാനിഷ് മെത്രാൻ സമിതിയുടെ സഹ അധ്യക്ഷൻ കൂടിയാണ് അദ്ദേഹം. നേരത്തെ ചിന്തിച്ചതിനേക്കാളും ഗുരുതരമായ അവസ്ഥയാണ് സംജാതമായിരിക്കുന്നതെന്നും ബെർലിൻ മതിലിനുള്ളിൽ നശിച്ചുവെന്ന് കരുതിയ കമ്മ്യൂണിസം സ്പെയിനിൽ പുനർജനിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സ്പെയിനിനെ സ്പെയിൻ അല്ലാതാക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് ഏറെ വേദനയോടു കൂടി മുന്നറിയിപ്പ് നൽകുകയാണെന്ന് കർദ്ദിനാൾ അന്റോണിയോ കനിസാരിസ് ജനുവരി പതിനൊന്നാം തീയതി രൂപത വെബ്സൈറ്റിൽ പോസ്റ്റ് ചെയ്ത കത്തിൽ കുറിച്ചു.

ജനാധിപത്യത്തിൽ നിന്ന് ഒരൊറ്റ ചിന്താഗതിയിലേക്ക് രാജ്യം വഴുതി മാറുകയാണെന്ന മുന്നറിയിപ്പ് കർദ്ദിനാൾ നല്‍കി. ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളുടെ തെറ്റുകൾ സ്പെയിൻ ആവർത്തിക്കാൻ ശ്രമിക്കുകയാണെന്നു അദ്ദേഹം തന്റെ കത്തിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. രാജ്യത്തിനു വേണ്ടി നിരന്തരം പ്രാർത്ഥിക്കണമെന്ന് വിശ്വാസികളോട് ആവശ്യപ്പെട്ടു കൊണ്ടാണ് കര്‍ദ്ദിനാളിന്റെ കത്ത് അവസാനിക്കുന്നത്. നേരത്തെ സത്യപ്രതിജ്ഞ ചടങ്ങിൽ പരമ്പരാഗതമായി ഉപയോഗിച്ചിരുന്ന ബൈബിളും, ക്രൂശിതരൂപവും ഒഴിവാക്കിയാണ് പെട്രോ സാഞ്ചസ് അധികാരത്തിലേറിയത്. ദയാവധം നിയമ വിധേയമാക്കുക, സ്കൂളുകളിൽ നിന്നും മതവിദ്യാഭ്യാസം ഒഴിവാക്കുക, കത്തോലിക്കാ സഭയുടെ സ്വത്തുക്കൾ കണ്ടുകെട്ടുക തുടങ്ങിയ തീരുമാനങ്ങള്‍ നടപ്പിലാക്കുമെന്ന് സാഞ്ചസ് പ്രഖ്യാപിച്ചിരിന്നു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »