News - 2024
തീവ്രവാദ ഭീഷണി: ബുര്‍ക്കിനാ ഫാസോയില്‍ ദേവാലയങ്ങള്‍ അടച്ചുപൂട്ടി
സ്വന്തം ലേഖകന്‍ 21-02-2020 - Friday
ഡോറി: കഴിഞ്ഞ ഞായറാഴ്ച ബുര്‍ക്കിനാ ഫാസോയില്‍ ഇസ്ലാമിക തീവ്രവാദികള്‍ ഇരുപതിനാലോളം ക്രൈസ്തവരെ കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെ ഡോറി രൂപതയിലെ ആറ് ഇടവകളിൽ മൂന്നെണ്ണം അടച്ചു പൂട്ടി. തീവ്രവാദി ആക്രമണം ഉണ്ടാകാന്‍ സാധ്യത ഉടലെടുത്ത സാഹചര്യത്തിലാണ് ദേവാലയങ്ങള്‍ അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തത്. അതേസമയം ഞായറാഴ്ച കൊല്ലപ്പെട്ടവരിൽ ഒരാൾ കത്തോലിക്കാ മതാധ്യാപകനായിരുന്നുവെന്ന്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. ഡോറി രൂപത സ്ഥാപിതമായപ്പോൾ സഭയുടെ ലക്ഷ്യങ്ങൾ പഠിപ്പിക്കുക എന്ന ദൗത്യത്തിനായി അയച്ച ആദ്യത്തെ മതാധ്യാപകരിൽ ഒരാളാണ് കൊല്ലപ്പെട്ടത്.
ഞായറാഴ്ച പ്രാര്‍ത്ഥന ശുശ്രൂഷ നടക്കുമ്പോഴാണ് അക്രമികള്‍ സംഘടിച്ച് എത്തിയത്. സ്ത്രീകളെയും പുരുഷന്മാരെയും വേര്‍തിരിച്ചു നിര്‍ത്തിയശേഷം പുരുഷന്മാരെ വെടിവച്ചുകൊല്ലുകയായിരുന്നു. ദേവാലയം അഗ്നിക്കിരയാക്കി മൂന്ന്‍ പേരെ ബന്ധികളാക്കിയാണ് തീവ്രവാദികള്‍ മടങ്ങിയത്. ഇവരെ കുറിച്ച് യാതൊരു വിവരവും ലഭ്യമായിട്ടില്ല. 60 ശതമാനം മുസ്ലീങ്ങള്‍ ഉള്ള ബുര്‍ക്കിനാ ഫാസോയില്‍ അഞ്ചിലൊന്ന് ശതമാനം മാത്രമാണ് ക്രൈസ്തവര്‍.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക