India - 2024

'ആര്‍ക്കും കൊട്ടി രസിക്കാവുന്ന ചെണ്ടയല്ല ക്രൈസ്തവ സമൂഹം'

27-02-2020 - Thursday

കൊച്ചി: ആര്‍ക്കും കൊട്ടി രസിക്കാവുന്ന ചെണ്ടയല്ല ക്രൈസ്തവ സമൂഹമെന്നും വിവിധ ജനകീയ വിഷയങ്ങളിലും പ്രവര്‍ത്തന മേഖലകളിലും ഉറച്ച നിലപാടുകളും കാഴ്ചപ്പാടുകളും മാത്രമല്ല ലോകം മുഴുവന്‍ നിറഞ്ഞുനില്‍ക്കുന്ന സാന്നിധ്യവുമാണ് ക്രൈസ്തവര്‍ക്കുള്ളതെന്നും സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവ. വി.സി. സെബാസ്റ്റ്യന്‍. ആസൂത്രിതമായ അന്തിചര്‍ച്ചകളിലും സാമൂഹ്യമാധ്യമങ്ങളിലും നിരന്തരമുയര്‍ത്തുന്ന ആക്ഷേപങ്ങളില്‍ തകര്‍ന്നടിയുന്നതാണ് ക്രൈസ്തവ വിശ്വാസങ്ങളും ആചാരാനുഷ്ഠാനങ്ങളുമെന്ന് കരുതുന്നവര്‍ വിഡ്കളാണെന്ന് അദ്ദേഹം തുറന്നടിച്ചു.

ക്രൈസ്തവ വിരുദ്ധരുടെ അധര വ്യായാമങ്ങളിലൂടെ തെറിച്ചുപോകുന്നതല്ല തലമുറകളിലൂടെ കൈമാറിയ ആഴത്തിലുള്ള വിശ്വാസസത്യങ്ങള്‍. പീഡിപ്പിച്ചും പേടിപ്പിച്ചും മതംമാറ്റിയും അക്രമങ്ങള്‍ അഴിച്ചുവിട്ട് കൊന്നൊടുക്കിയും വളര്‍ന്നതല്ല ക്രൈസ്തവസഭ. സേവനവും സമര്‍പ്പണവും സ്നേഹത്തിന്റെ പങ്കുവയ്ക്കലും മുഖമുദ്രയായിട്ടുള്ള കത്തോലിക്കാസഭയിലേക്ക് ജനസമൂഹമിന്ന് ഒഴുകിയെത്തുകയാണ്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ന്യൂനപക്ഷ ക്ഷേമപദ്ധതികളില്‍ 80 ശതമാനം മുസ്ലിം, 20 ശതമാനം മറ്റു ന്യൂനപക്ഷങ്ങള്‍ എന്ന അനുപാതത്തിലെ വിവേചനം തിരുത്തപ്പെടണമെന്ന് അദ്ദേഹം ആവര്‍ത്തിച്ചു ആവശ്യപ്പെട്ടു. പൗരത്വ നിയമ ഭേദഗതിയുടെപേരില്‍ രാജ്യത്തുടനീളം അക്രമങ്ങള്‍ അഴിച്ചുവിട്ട് നിരപരാധികളുടെ ജീവനെടുക്കുന്ന കൊടുംക്രൂരതയും അരക്ഷിതാവസ്ഥയും അവസാനിപ്പിക്കണമെന്നും വി.സി. സെബാസ്റ്റ്യന്‍ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »